| Thursday, 28th March 2019, 8:04 am

ജയിലില്‍ കിടന്നാണെങ്കിലും കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിനെ നേരിടും: പി.എസ് ശ്രീധരന്‍പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജയിലില്‍ കിടന്നിട്ടാണെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തി കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ഉണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പ്രകാശ് ബാബു ഇന്ന് കോടതിയില്‍ ഹാജരാവുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് അറസ്റ്റ് വാറണ്ടുള്ള പ്രകാശ് ബാബുവിന് തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കണമെങ്കില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കേണ്ടതുണ്ട്. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആകെ എട്ട് കേസുകളാണ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ളത്. ഇതില്‍

ചിത്തിര ആട്ട വിശേഷ നാളില്‍ ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബു.

തൃശൂര്‍ സ്വദേശിനിയായ ലളിത എന്ന സ്ത്രീയെയായിരുന്നു പ്രകാശ് ബാബുവും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചത്. വധശ്രമത്തിനൊപ്പം പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും പ്രകാശ് ബാബു അടക്കം അഞ്ച് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നു. കേസില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ജാമ്യത്തില്‍ പുറത്തിറക്കിയത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കെയാണ് പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രഖ്യാപനം വന്നത്

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും തടഞ്ഞ സംഭവത്തിലും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസും പൊതുമുതല്‍ നശിപ്പിച്ച കേസും പ്രകാശ് ബാബുവിനെതിരെ നിലനില്‍ക്കുന്നുണ്ട്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തപ്പെട്ട രണ്ട് കേസുകളില്‍ പത്രിക സമര്‍പ്പണത്തിന് മുന്‍പേ അതത് സ്റ്റേഷനുകളിലോ കോടതിയിലോ കീഴടങ്ങണം. എന്നാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കൊടുക്കാത്തതിനാല്‍ കീഴടങ്ങിയാല്‍ കോടതി ജയിലിലേക്ക് അയക്കും.

We use cookies to give you the best possible experience. Learn more