മുംബൈ: വഞ്ചിത് ബഹുജന്‍ അഘാടി പാര്‍ട്ടി മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്രയില്‍ 142 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ രാഷ്ട്രീയ രംഗം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. പ്രത്യേക കുടുംബത്തില്‍പ്പെട്ടവരുടെയോ സമുദായങ്ങളില്‍പ്പെട്ടവരുടെയോ മാത്രമല്ല. വരും ദിവസങ്ങളില്‍ ബാക്കിയുള്ള സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയും ഞങ്ങള്‍ പ്രഖ്യാപിക്കും.’ പാര്‍ട്ടി അധ്യക്ഷന്‍ പ്രകാശ് അംബ്ദേക്കര്‍ പറഞ്ഞു.
ഇതിനോടൊപ്പം കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തെയും പ്രകാശ് അംബ്ദേക്കര്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാല്‍ സഖ്യത്തിനായി ഇരു പാര്‍ട്ടികളും നിര്‍ബന്ധിതരാവുകയായിരുന്നു എന്നാണ് പ്രകാശ് അംബ്ദേക്കര്‍ പറഞ്ഞത്.
അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈയടുത്ത് ഉയര്‍ന്നു വന്ന പ്രകാശ് അംബ്ദേക്കറുടെ പാര്‍ട്ടി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെപി-ശിവസേന സഖ്യം, കോണ്‍ഗ്രസ് സഖ്യം എന്നിവരുടെയിടയിലേക്ക് മൂന്നാം ശക്തിയായി വന്നാണ് സാന്നിധ്യം അറിയിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങിയെങ്കിലും കോണ്‍ഗ്രസ് അനുകൂല നിലപാട് എടുക്കാത്തിനാല്‍ സഖ്യ സാധ്യത ഇല്ലാതായി.
ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് മുഖ്യകാരണങ്ങളിലൊന്നായിരുന്നു.