മുംബൈ: മഹരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് മുന്നില്‍ പുതിയ സീറ്റ് വാഗ്ദാനവുമായി പ്രകാശ് അംബേദ്ക്കര്‍. 144 സീറ്റെന്ന വാഗ്ദാനമാണ് പ്രകാശ് അംബേദ്ക്കറിന്റെ വഞ്ചിത് ബഹുജന്‍ അഹാഡി മുന്നോട്ട് വെച്ചത്.
അതേസമയം 50-50 സീറ്റ് പങ്കിടല്‍ ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെങ്കില്‍ 288 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നും പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു.
പാര്‍ട്ടിയുമായി സഖ്യത്തിലെത്തിയാല്‍ 40 സീറ്റ് നല്‍കാമെന്ന് നേരത്തെ പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ ഞങ്ങള്‍ 50 ശതമാനം സീറ്റ് വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ സഖ്യത്തിന് തയ്യാറല്ലെന്ന പ്രതീതീ ജനിപ്പിക്കുകയും ഞങ്ങളെ ബി.ജെ.പിയോട് അടുപ്പിക്കാന്‍ ശ്രമിക്കുകയുമാണെന്നും’ അംബേദ്ക്കര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ അംബേദ്ക്കറുമായി ഏത് വിധേനയും സഖ്യം ചേരണമെന്ന് നിലപാടിലായിരുന്നു കോണ്‍ഗ്രസ്. നേരത്തെ കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യം 96 സീറ്റ് അവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. 288 സീറ്റുകളില്‍ മൂന്ന് പാര്‍ട്ടികളും 96 സീറ്റുകളില്‍ വീതം മത്സരിക്കാം എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാല്‍ അതിന് പ്രകാശ് അംബേദ്ക്കര്‍ തയ്യാറായിരുന്നില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വഞ്ചിത് ബഹുജന്‍ അഘാഡി മത്സരിച്ച ഓരോ മണ്ഡലങ്ങളിലെയും വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ പരാജയ കാരണം വ്യക്തമാകും. 41 ലക്ഷം വോട്ടുകളാണ് പാര്‍ട്ടി നേടിയത്, മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത 14 ശതമാനം വോട്ടാണിത്. കോണ്‍ഗ്രസിന്റെ മുസ്ലിം, ദളിത് വോട്ട് ബാങ്കുകളെയാണ് വി.ബി.എ വിഭജിച്ചത്.
അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വി.ബി.എ അധികം സീറ്റുകള്‍ ചോദിച്ചു എന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം പ്രകാശ് അംബ്ദേക്കറുടെ പാര്‍ട്ടിയെ മാറ്റി നിര്‍ത്തിയത്.