| Tuesday, 24th December 2019, 11:36 pm

മുസ്‌ലിങ്ങളെ മാത്രമല്ല ഹിന്ദു സമുദായത്തെയും പൗരത്വ നിയമവും ദേശീയ രജിസ്റ്ററും ആഘാതമേല്‍പ്പിക്കും; പ്രകാശ് അംബേദ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദേശീയ പൗരത്വ നിയമത്തില്‍ പ്രതികരിച്ച് വഞ്ചിത് ബഹുജന്‍ അഘാഡി നേതാവ് പ്രകാശ് അംബേദ്കര്‍. മുസ്‌ലിങ്ങളെ മാത്രമല്ല ഹിന്ദു സമുദായത്തെയും പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ആഘാതമേല്‍പ്പിക്കുമെന്നാണ് പ്രകാശ് അംബേദ്കറുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ പൗരത്വ നിയമത്തെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.എം.ഐ.എം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി, മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു. അഭിഭാഷകനായ പ്രദീപ് ഗുപ്തയാണ് പരാതി നല്‍കിയിരിക്കുന്നത്.

അലിഗഡ് സി.ജെ.എം കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. കോടതി പരാതി സ്വീകരിക്കുകയും ജനുവരി 24ന് കേള്‍ക്കുകയും ചെയ്യും.

ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രകടനം നടത്തിയതിന് പ്രമുഖ നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. പി. ചിദംബരം, ആര്‍.എസ് എം.പി വൈകോ, ടി.എന്‍.സി.സി അധ്യക്ഷന്‍ കെ.എസ് അളഗിരി, ഡി.കെ നേതാവ് കെ. വീരമണി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആര്‍. മുതരശന്‍, വി.സി.കെ നേതാവ് തോള്‍ തിരുമാവളവന്‍. എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 15,000 പേര്‍ റാലിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനാണ് കേസ്. ഇന്നലെയായിരുന്നു ചെന്നൈ നഗരത്തില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രതിഷേധ റാലി നടന്നത്.

We use cookies to give you the best possible experience. Learn more