മാത്യുവിന് സയനൈഡ് നല്‍കി; ഗൂഢാലോചനയെ കുറിച്ച് അറിയില്ലായിരുന്നു: കോടതിയിലേക്ക് പോകും വഴി പ്രജുകുമാര്‍ മാധ്യമങ്ങളോട്
കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി.
കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ കേസിലെ പ്രതിയായ പ്രജുമാര്‍ താന്‍ നിരപരാധിയാണെന്നും കേസില്‍ പങ്കില്ലെന്നുമായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്.
പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നല്‍കിയത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്നും പ്രജുകുമാര്‍ പറഞ്ഞു.
അതേസമയം പ്രജികുമാര്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഇയാള്‍ സയനൈഡ് നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മാത്യുവുമായി ഏറെ നാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസില്‍ സയനൈഡ് കൈപ്പറ്റി അത് ജോളിക്ക് നല്‍കിയ എം.എസ്. മാത്യുവും അറസ്റ്റിലാണ്. പ്രതികളെ മൂന്നുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
ജോളിയേയും മറ്റ് പ്രതികളേയും താമരശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാതെ നേരെ കോടതിയിലേക്കാണ് കൊണ്ടുപോയത്.
Content Highligth; Convict Prajukumar On Koodathayi Murder