ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കി ബി.ജെ.പി. കേരളം, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളുടെ ചുമതലയാണ് കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കിയത്.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിന്റെ ചുമതല.കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന് കേരളത്തിന്റെ സഹചുമതലയും ഉണ്ട്.
അസം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് യഥാക്രമം കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനെയും ജി. കിഷന്‍ റെഡ്ഡിയെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങിന് അസമിന്റെ സഹചുമതലയും വി.കെ സിങിന് തമിഴ്നാടിന്റെ സഹചുമതലയും നല്‍കിയിട്ടുണ്ട്.
പുതുച്ചേരിയുടെ ചുമതല അര്‍ജുന്‍ റാം മേഘ്വാളിനാണ്.
രാജീവ് ചന്ദ്രശേഖറിനാണ് പുതുച്ചേരിയുടെ സഹചുമതല. അതേസമയം മത്സരിച്ചേ പറ്റുവെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്.
നിലവില്‍ കേരളത്തിലെ സംഘടനാ തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ തലവേദന ഉണ്ടാക്കിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Prahlad Joshi to take charge of BJP in Kerala in Assembly elections