| Wednesday, 11th April 2018, 1:13 pm

'കണ്ടു പഠിക്കാം ഈ ടീം സ്പിരിറ്റ്'; ചെന്നൈ താരങ്ങള്‍ക്ക് കുടിവെള്ളവുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍; ലാളിത്യത്തിന്റെ ഉദാഹരണമെന്ന് ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്ലില്‍ തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പെട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെയും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും പരാജയപ്പെടുത്തിയ ചെന്നൈ ടീമിന്റെ ഓള്‍റൗണ്ട് മികവും കാണികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് കഴിഞ്ഞു.

ഇന്നലെ മൈതാനത്ത് ചെന്നൈ താരങ്ങള്‍ തകര്‍ത്താടുമ്പോള്‍ ബൗണ്ടറി ലൈനിനരികെ കുടിവെള്ളവുമായി നിന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ചെന്നൈ താരമായ ഡൂപ്ലെസി ഓസീസ് പരമ്പരക്കിടെ വിരലിലേറ്റ പരിക്കുകാരണം ആദ്യ രണ്ടു മത്സരങ്ങള്‍ക്കും ഇറങ്ങിയിരുന്നില്ല.


Also Read: ‘രഹാനെയ്ക്കും കിട്ടി വജ്രായുധത്തെ’; പരിക്കേറ്റ ചമീരയ്ക്ക് പകരം ദക്ഷിണാഫ്രിക്കയുടെ തീപ്പൊരി താരം രാജസ്ഥാന്‍ റോയല്‍സില്‍


എന്നാല്‍ തന്റെ സഹതാരങ്ങളെ പ്രചോദിപ്പിക്കാന്‍ കുടിവെള്ളവുമായി ഗ്രൗണ്ടിലിറങ്ങിയ താരം ക്രിക്കറ്റ് താരങ്ങളുടെ പ്രശംസക്കിരയായിരിക്കുകയാണ്. ലോകത്തെ മികച്ച ടീമുകളിലൊന്നായ പോര്‍ട്ടീസ് സംഘത്തിന്റെ നായകന്‍ യാതൊരു തലക്കനവുമില്ലാതെ സഹതാരങ്ങള്‍ക്ക് വെള്ളവുമായി കളത്തിലിറങ്ങിയതിനെയാണ് താരങ്ങളും ആരാധകരും പ്രശംസിക്കുന്നത്.

വെള്ളവുമായി ബൗണ്ടറി ലൈനിനരികെ നില്‍ക്കുന്ന ഡൂപ്ലെസിയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ വിനയമാണ് ഏറ്റവും വലിയ ഗുണമെന്നാണ് കുറിച്ചത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ കുടിവെള്ളവുമായി സഹതാരങ്ങളെ സഹായിക്കുകയാണെന്നും ഓജ ട്വീറ്റ് ചെയ്തു.

പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് ആദ്യ മത്സരങ്ങള്‍ക്കിറങ്ങാതിരുന്ന താരം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ അടുത്ത മത്സരത്തിനിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏപ്രില്‍ 12 നാണ് കൊല്‍ക്കത്ത- ചെന്നൈ മത്സരം.

Latest Stories

We use cookies to give you the best possible experience. Learn more