| Monday, 2nd December 2019, 9:30 pm

രാഹുല്‍ഗാന്ധിക്കെതിരായ പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ പരാതി പ്രിവിലേജ് കമ്മറ്റിക്ക് വിടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി രാഹുല്‍ഗാന്ധിക്കെതിരായ ബി.ജെ.പി എം.പി പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ പരാതി ലോക്‌സഭാ പ്രിവിലേജ് കമ്മറ്റിക്ക് വിടാനൊരുങ്ങി സ്പീക്കര്‍. രാഹുല്‍ഗാന്ധി പ്രജ്ഞാസിംഗ് ഠാക്കൂറിനെ തീവ്രവാദിയെന്ന് വിളിച്ചെന്നായിരുന്നു പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു പാര്‍ലമെന്റേറിയനെ തീവ്രവാദിയെന്ന് വിളിക്കുന്നത് ഗൗരവകരമായ പ്രശ്‌നമാണെന്നും അത് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

നാഥുറാം വിനായക് ഗോഡ്‌സെയെ പ്രജ്ഞാസിംഗ് പുകഴ്ത്തിയതിന് പിന്നാലെയായിരുന്നു രാഹുല്‍ അവരെ തീവ്രവാദിയെന്ന് വിളിച്ചത്. എന്നാല്‍ തന്റെ പരാമര്‍ശത്തിന് പ്രജ്ഞ സഭയില്‍ മാപ്പ് പറഞ്ഞിരുന്നു.

ഒരു ഭീകരവാദി മറ്റൊരു ഭീകരവാദിയെ ദേശസ്‌നേഹിയെന്ന് വിളിക്കുന്നു. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും മനസിലുള്ളതാണ് അവര്‍ തുറന്നുപറഞ്ഞതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. എന്നാല്‍ സഭയിലെ ഒരംഗം തന്നെ തീവ്രവാദിയെന്ന് വിളിച്ചു. അത് തന്റെ അന്തസ്സിനെ ബാധിക്കുന്നതാണ്. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. അയാള്‍ തന്നെ അപമാനിച്ചുവെന്നുമായിരുന്നു പ്രജ്ഞാസിംഗിന്റെ പരാതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more