ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞാ സിങ് താക്കൂര്‍. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ മൈക്കുകള്‍ ഓഫ് ചെയ്യുന്നുണ്ടെന്ന്
രാഹുല്‍ ഗാന്ധി ലണ്ടനില്‍വെച്ച് നടത്തിയ പരമാര്‍ശത്തില്‍ മറുപടി പറയുകയായിരുന്നു അവര്‍.
‘നിങ്ങള്‍ വിദേശത്തിരുന്ന് പറയുന്നു, ഞങ്ങള്‍ക്ക് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ല എന്ന്. ഇതിലും നാണക്കേട് മറ്റൊന്നില്ല. ഇത്തരക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ അവസരം നല്‍കരുത്. രാജ്യത്തുനിന്ന് പുറത്താക്കണം,’ഭോപ്പാല്‍ എം.പിയായ പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞു.
आप विदेश में बैठकर कहते हैं कि हमें संसद में बोलने का अवसर नहीं मिल रहा, इससे शर्मनाक और कुछ नहीं हो सकता। इनको राजनीति का अवसर नहीं देना चाहिए और देश से निकालकर फेंक देना चाहिए: कांग्रेस सांसद राहुल गांधी द्वारा दिए गए बयान पर भाजपा नेत्री प्रज्ञा सिंह ठाकुर, भोपाल pic.twitter.com/nUxdqplEIh
— ANI_HindiNews (@AHindinews) March 11, 2023
വിദേശ വനിതയുടെ മകനായ രാഹുലിന് ഒരിക്കലും രാജ്യത്തിന്റെ ഭരണാധികാരിയാകാന്‍ കഴിയില്ലെന്നും പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞു.
‘നിങ്ങളുടെ അമ്മ ഇറ്റലിയില്‍ നിന്നുള്ളവരാണെങ്കിലും, നിങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളരാണെന്ന് ഞങ്ങള്‍ വെറുതെ നിനച്ചുപോയി.