മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും എം.പിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞക്കിടെ ലോക്‌സഭയില്‍ ബഹളം. പേരിനൊപ്പം ആത്മീയനാമവും ഗുരുവിന്റെ പേരും പറഞ്ഞാണ് പ്രജ്ഞ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ പ്രതിപക്ഷം പ്രതികരിച്ചതോടെയാണ് സഭയില്‍ ബഹളമായത്.
സംസ്‌കൃതത്തിലായിരുന്നു പ്രജ്ഞയുടെ സത്യപ്രതിജ്ഞ. ‘ഞാന്‍ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ പൂര്‍ണ് ചേത്‌നന്ദ് അവദേശാനന്ദ ഗിരി’ എന്നുപറഞ്ഞാണ് പ്രജ്ഞ സത്യപ്രതിജ്ഞ ആരംഭിച്ചത്. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം വച്ചത്. പ്രജ്ഞ അവരുടെ ഗുരു സ്വാമി അവദേശാനന്ദ ഗിരിയുടെ പേരാണ് സ്വന്തം പേരിനൊപ്പം ചേര്‍ത്തതെന്നും ഇത് തെരഞ്ഞെടുപ്പ് രേഖയില്‍ ഇല്ലാത്തതാണെന്നും പ്രതിപക്ഷ എം.പിമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രേഖകളില്‍ ഇല്ലാത്ത പേര് സത്യപ്രതിജ്ഞയില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നതും പ്രതിപക്ഷം ഉന്നയിച്ചു. കേരള എംപിമാര്‍ അടക്കമുള്ള പ്രതിപക്ഷ നിരയാണ് ബഹളം വച്ചത്.