| Saturday, 29th June 2024, 12:12 pm

പ്രഗ്യ നാഗ്രയും ലുക്മാനും ഒന്നിക്കുന്നു; ഓപ്പറേഷന്‍ ജാവ - സൗദി വെള്ളക്ക ടീം വീണ്ടുമെത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലുക്മാന്‍ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബോംബെ പോസിറ്റീവ്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ഉണ്ണി മൂവീസ്, ഹരീഷ് കുമാര്‍ എന്നിവയുടെ ബാനറില്‍ ഉണ്ണികൃഷ്ണന്‍, ഹരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീവന്‍ ആണ്. അജിത്താണ് ഈ സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത്.

Also Read: തലവന്‍; ക്ലൈമാക്‌സിലെ ആ സീന്‍ തിരക്കഥയില്‍ ഉണ്ടായിരുന്നില്ല; പിന്നീട് അങ്ങനെയൊന്ന് കൊണ്ടുവരാന്‍ കാരണമുണ്ട്: ജിസ് ജോയ്

ഇവര്‍ക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്‌സേന, രാഹുല്‍ മാധവ്, സൗമ്യ മേനോന്‍, ടി.ജി. രവി, ശ്രീജിത്ത് രവി എന്നിവരും സിനിമക്കായി ഒന്നിക്കുന്നു. ബോംബെ പോസിറ്റീവിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രഞ്ജിന്‍ രാജാണ്. എഡിറ്റര്‍ – അരുണ്‍ രാഘവ്. വി.കെ. പ്രദീപ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പി.ആര്‍.ഒ. – ശബരി.

Content Highlight: Pragya Nagra And Lukman Avaran Teaming For A Movie; Bombay Positive Shooting Over

We use cookies to give you the best possible experience. Learn more