മുംബൈ: ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ജയിക്കാനായ പാല്‍ഘര്‍ മണ്ഡലത്തില്‍ ബഹുജന്‍ വികാസ് അഘാഡി (ബി.വി.എ) സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നെങ്കില്‍ ഫലം തിരിച്ചാവുമായിരുന്നുവെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍. ഗുജറാത്തില്‍ കോണ്‍ഗ്രസ് എന്‍.സി.പിയെ കൂടെ കൂട്ടിയിരുന്നെങ്കില്‍ ഇതിലും നല്ല വിജയം ലഭിച്ചേനെയെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലമായ ഭണ്ഡാര-ഗോണ്ടിയ മണ്ഡലത്തില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. ഈ പരീക്ഷണം വീണ്ടും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യത തുറന്നിട്ടിരിക്കുകയാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
2014ലെ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം വഴിപിരിഞ്ഞ കോണ്‍ഗ്രസിനെയും എന്‍.സി.പിയെയും സംബന്ധിച്ച് ഭണ്ഡാര-ഗോണ്ടിയ അനുഭവം മികച്ച തുടക്കമാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
എന്‍.സി.പിയെ സംബന്ധിച്ചെടുത്തോളം ശിവസേനയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നും വ്യത്യസ്ത ആശയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ് എന്‍.സി.പിയും ശിവസേനയുമെന്നും പ്രഫുല്‍പട്ടേല്‍ പറഞ്ഞു.