| Wednesday, 8th November 2017, 10:06 am

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാന റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴ് വയസുകാരന്‍ പ്രഥ്യുമന്‍ താക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍ സി.ബി.ഐയാണ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തത്.

പ്രഥ്യുമന്‍ താക്കൂറിന്റെ കൊലപാതക്കേസില്‍ നിര്‍ണായ വഴിത്തിരിവായിരിക്കുയാണ് വിദ്യാര്‍ത്ഥിയുടെ അറസ്റ്റ്. വിദ്യാര്‍ത്ഥിയെ ഇന്ന് ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ സി.ബി.ഐ പുറത്തുവിട്ടിട്ടില്ല.


Dont Miss വീണ്ടും വിവാദക്കുരുക്കില്‍; ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്


കുട്ടിയുടെ കൊലപാതവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് കണ്ടക്ടറെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അയാള്‍ കുറ്റം ഏറ്റെടുത്തതായും ലൈംഗികപീഡനത്തിന് ശ്രമിച്ചപ്പോള്‍ വിദ്യാര്‍ത്ഥി എതിര്‍ത്തതിന് പിന്നാലെയാണ് കൊലപാതകമെന്ന് ഡ്രൈവര്‍ അശോക് കുമാര്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

എന്നാല്‍ അശോക് കുമാറിന്റെ ബന്ധുക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ എന്തൊക്കെയോ മറച്ചുവെക്കുന്നതായും പ്രഥ്യുമിന്റെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് പന്നാലെയാണ് കേസ് സി.ബി.ഐയെ ഏല്‍പ്പിച്ചുകൊണ്ട് എം.എല്‍ ഖട്ടാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

സെപ്റ്റംബര്‍ എട്ടിനാണ് രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായ പ്രദ്യുമ്നന്‍ ഠാക്കൂറിനെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉടമകളെ അറസ്റ്റ് ചെയ്യുന്നത് വിലക്കിക്കൊണ്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

We use cookies to give you the best possible experience. Learn more