അഗര്‍ത്തല: ത്രിപുര മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രദ്യോത് ദേബ്ബര്‍മ്മ പുതിയ സംഘടന രൂപീകരിച്ചു. ഇന്‍ഡിജീനിയസ് പ്രോഗസ്സീവ് റീജിയണല്‍ അലയന്‍സ് എന്നാണ് സംഘടനയുടെ പേര്. സംസ്ഥാനത്തെ ഗോത്ര സമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് പുതിയ സംഘടനയുടെ ലക്ഷ്യമെന്ന് പ്രദ്യോത് ദേബ്ബര്‍മ്മ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാഷ്ട്രീയ സംഘടനയല്ല പുതിയ സംഘടനയെന്ന് പ്രദ്യോത് ദേബ്ബര്‍മ്മ പറഞ്ഞു. സംഘടനയുടെ നേതൃത്വത്തില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപൂര്‍വ്വമായ പ്രക്ഷോഭം ജനുവരിയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പൗരത്വ നിയമം സംസ്ഥാനത്തെ തദ്ദേശീയ ജനതയെ വളരെയധികം ബാധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ബ്ലോക്ക്, ബൂത്ത് തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കുമെന്നും പ്രദ്യോത് ദേബ്ബര്‍മ്മ പറഞ്ഞു.
ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധമായ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസും പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കുകയാണെങ്കില്‍ അത് ജനങ്ങളെ വിഭജിക്കുകയും രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ