ന്യൂദല്‍ഹി: ക്വാളിറ്റി ഹയര്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈടില്ലാത്തതും ഗ്യാരണ്ടറില്ലാത്തതുമായ വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹരാക്കുന്ന പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
ന്യൂദല്‍ഹി: ക്വാളിറ്റി ഹയര്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈടില്ലാത്തതും ഗ്യാരണ്ടറില്ലാത്തതുമായ വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹരാക്കുന്ന പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
2024 മുതല്‍ 2031 വരെയുള്ള കാലയളവില്‍ ഈ പദ്ധതിക്ക് വേണ്ടി 3600 കോടി രൂപയോളം നീക്കിവെച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 7 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ കീഴില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയിലൂടെ 7.5 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ 75 ശതനമാനത്തോളം വായ്പ ഉണ്ടാകും. 8 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനവും മറ്റ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയില്ലാത്തവരോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ലക്ഷം രൂപ വരെ മൂന്ന് ശതമാനത്തോളം പലിശ ഇളവ് ലഭിക്കുമെന്നും പദ്ധതിയിലുണ്ട്.
ഓരോ വര്‍ഷവും ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പലിശയില്‍ സബ്‌സിഡി നല്‍കുമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള സാങ്കേതിക, പ്രൊഫഷണല്‍ കോഴ്‌സുകള്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതി പ്രകാരം മുന്‍ഗണന.
വിദ്യാഭ്യാസത്തെ കൂടുതല്‍ വിദ്യാര്‍ത്ഥികളിലെത്തിക്കാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് യുവാക്കളെ പിന്തുണക്കാനുമാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.
യുവശക്തിയെ ശാക്തീകരിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
ടെക്‌നിക്കല്‍ അല്ലെങ്കില്‍ പ്രൊഫഷനല്‍ കോഴ്‌സുകള്‍ എന്നതിലുപരി എല്ലാ കോഴ്‌സിലും ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതി ഉപകാരപ്രദമാണ്. കൂടാതെ ഓരോ വര്‍ഷവും എന്‍.ഐ.ആര്‍.എഫിന്റെ റാങ്കിങ്ങും ഉണ്ടാവും.
പി.എം വിദ്യാലക്ഷ്മി എന്ന പോര്‍ട്ടലിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വായ്പയ്ക്കും പലിശ ഇളവിനും അപേക്ഷിക്കാന്‍ സാധിക്കുക.
Content Highlight: Pradhan Mantri Vidyalakshmi Scheme for students of quality higher education institutions