മാര്‍ച്ച് 26ന് ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ എല്ലാ ടീമുകളും കൈമെയ് മറന്ന് പരിശീലനത്തിലാണ്. ഐ.പി.എല്ലിലൂടെ തങ്ങളുടെ തിരിച്ചുവരവ് ഗംഭീരമാക്കാനും പല താരങ്ങളും ഒരുങ്ങുന്നുണ്ട്.
സണ്‍റൈസേഴ്‌സിന്റെ യുവതാരം നടരാജനും ഇത്തരത്തില്‍ തന്റെ തിരിച്ചുവരവ് ആഘോഷമാക്കാനൊരുങ്ങുന്നവരില്‍ പ്രധാനിയാണ്. താരത്തിന്റെ പ്രാക്ടീസ് സെഷനിലെ വീഡിയോ ആണ് ഇപ്പോല്‍ ഐ.പി.എല്‍ ലോകത്ത് പ്രധാനമായും ചര്‍ച്ചയാവുന്നത്.
നടരാജന്‍ നെറ്റ്‌സില്‍ പന്തെറിയുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
When he isn’t crushing your toes, he’s breaking the stumps down! 🔥@Natarajan_91 #OrangeArmy #ReadyToRise #TATAIPL pic.twitter.com/6bpkrG3ilZ
— SunRisers Hyderabad (@SunRisers) March 20, 2022
പേസ് ബൗളിംഗിന്റെ ടെക്സ്റ്റ്ബുക്ക് ഡെഫനിഷനിഷനിലാണ് താരം പന്തെറിയുന്നത്. ടോ ക്രഷിംഗ് യോര്‍ക്കറുകളെറിഞ്ഞ് ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുമെന്നുറപ്പാക്കിയാണ് താരം തന്റെ പ്രാാക്ടീസ് സെഷനിലെ ഓരോ പന്തും എറിയുന്നത്.
ഒറ്റ സ്റ്റംപിനെ മാത്രം ലക്ഷ്യം വെച്ചാണ് താരം പന്തെറിയുന്നത്. പന്തെറിയുക മാത്രമല്ല സ്റ്റംപ് എറിഞ്ഞ് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
ഇവന്‍ നിങ്ങളുടെ കാലുകള്‍ എറിഞ്ഞു തകര്‍ക്കില്ല, സ്റ്റംപ് എറിഞ്ഞു തകര്‍ക്കും എന്ന് കുറിപ്പോടെയാണ് ടീം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നടരാജന്റെ മാരക പേസ് വീഡിയോകള്‍ കാണുമ്പോള്‍ നെഞ്ചിടിപ്പേറിയുന്നത് സഞ്ജുവിനും കൂട്ടര്‍ക്കുമാണ്. ഐ.പി.എല്ലില്‍ രാജസ്ഥാന്റെ ആദ്യ മത്സരം സണ്‍റൈസേഴ്‌സുമായാണ്.
ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം നടത്തി വിജയത്തോടെ തുടങ്ങാനാുള്ള സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്താന്‍ കെല്‍പുള്ള താരങ്ങള്‍ തന്നെയാണ് ഹൈദരാബാദിന്റെ കരുത്ത്.
മാര്‍ച്ച് 29നാണ് മത്സരം.
Content Highlight: Practice video of Sunrisres pacer Natarajan goes viral