നേപ്പാള്‍ തിരഞ്ഞെടുപ്പ് പരാജയം: പ്രചണ്ഡ രാജി വെച്ചേക്കുമെന്ന് സൂചന
World
നേപ്പാള്‍ തിരഞ്ഞെടുപ്പ് പരാജയം: പ്രചണ്ഡ രാജി വെച്ചേക്കുമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2014, 8:53 am

[]കാഠ്മണ്ഡു: നേപ്പാള്‍ ഭരണഘടനാ സഭാ തിരഞ്ഞെടുപ്പില്‍ മാവോവാദികള്‍ക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്ന്  മാവോവാദി നേതാവ് പുഷ്പ കമാല്‍ ദലാല്‍ പ്രചണ്ഡ രാജി വെച്ചേക്കുമെന്ന് സൂചന.

തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന മുന്‍ പ്രധാനമന്ത്രി ബാബു റാം ഭട്ടറായി അടക്കമുള്ള പ്രമുഖരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പുതു തലമുറക്ക് സ്ഥാനങ്ങള്‍ കൈമാറണെമെന്നാണ് ബാബു റാം ഭട്ടറായി ആവശ്യപ്പെട്ടിരിക്കുന്നത്.

1996ല്‍ ആരംഭിച്ച മാവോവാദി പാര്‍ട്ടിയുടെ ഭാഗമായാണ് പ്രചണ്ഡ മുഖ്യധാരയിലേക്കെത്തുന്നത്.

തുടര്‍ന്ന് 2008ലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ എന്ന മാവോയിസ്റ്റ് പാര്‍ട്ടി പ്രചണ്ഡയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തുകയായിരുന്നു.