തന്റെ ചടുലമായ നൃത്ത ചുവടുകളിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച നടനാണ് പ്രഭുദേവ. നടൻ എന്നതിലുപരി പ്രഭുദേവ പാട്ടുകൾക്കായി അണിയിച്ചൊരുക്കിയ ഡാൻസ് നമ്പറുകളിലൂടെയാണ് എപ്പോഴും ഓർമ്മിക്കപ്പെടുന്നത്.
എ.ആർ. റഹ്മാന്റെ സംഗീതവും പ്രഭുദേവയുടെ ഡാൻസും ചേർന്നാൽ അത് കാണുന്ന പ്രേക്ഷകർക്ക് ഒരു ആവേശ കാഴ്ചയാണ്. അത്തരത്തിൽ ആളുകളുടെ മനസിൽ ഇടം നേടിയ പാട്ടാണ് കാതലൻ സിനിമയിലെ ‘മുക്കാല മുക്കാബില്ല’ സോങ്.
ആ പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് പ്രഭുദേവ. മൈക്കിൾ ജാക്ക്സന്റെ ‘ബീറ്റ് ഇറ്റ്’ എന്ന പാട്ട് പോലെ എ.ആർ.റഹ്മാന്റെ ബെസ്റ്റ് വർക്കായി താൻ കരുതുന്നത് ആ പാട്ടാണെന്നും റഹ്മാന്റെ പാട്ടിന് ബീറ്റിന് അനുസരിച്ച് താനേ സ്റ്റെപ്പുകൾ വരുമെന്നും ബിഹൈൻന്റ് വുഡ്‌സിനോട് അദ്ദേഹം പറഞ്ഞു.
‘മൈക്കിൾ ജാക്സണ് ബീറ്റ് ഇറ്റ് സോങ് എങ്ങനെയാണോ, അതുപോലെയാണ് റഹ്മാൻ സാറിന് മുക്കാല മുക്കാബില്ല പാട്ട്. റഹ്മാൻ സാറിന്റെ ബെസ്റ്റ് സോങ് അതാണ്. അദ്ദേഹത്തിന്റെ പാട്ടിന് ഡാൻസ് ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
നമ്മളായിട്ട് ഒന്നും ചെയേണ്ട ആവശ്യമില്ല. റഹ്മാൻ സാർ കമ്പോസ് ചെയ്യുന്ന ആ ബീറ്റ് കേട്ടാൽ തന്നെ കാലിൽ അറിയാതെ ഡാൻസ് സ്റ്റെപ്പുകൾ വരും. ആ ബീറ്റിൽ എല്ലാം ഉണ്ട്. ആ പാട്ടിൽ ബീറ്റും വരുന്നുണ്ട് ഫ്ലൂട് പോർഷനും വരുന്നുണ്ട്.
റഹ്മാൻ സാർ കമ്പോസ് ചെയ്ത സോങ്ങിന് വേണ്ടി റിഹേഴ്സൽ ചെയ്യുമ്പോൾ ഒരു ആവേശമാണ്. അപ്പോൾ ഞങ്ങൾ ഡാൻസേർസ് മാത്രമല്ലെ ഉണ്ടാവുകയുള്ളൂ.
മുക്കാല പാട്ട് അദ്ദേഹത്തിന്റെ മികച്ച വർക്കിൽ ഒന്നായിട്ടാണ് ഞാൻ കരുതുന്നത്, പ്രഭു ദേവ പറയുന്നു.
Content Highlight: Prabhu Deva Talk About A.R. Rahman And Michael Jackson