പ്രഭുദേവക്കൊപ്പം സണ്ണി ലിയോണും കൊച്ചിയിലെത്തും; പേട്ടറാപ്പ് റിലീസ് തീയതി പുറത്ത്
Entertainment
പ്രഭുദേവക്കൊപ്പം സണ്ണി ലിയോണും കൊച്ചിയിലെത്തും; പേട്ടറാപ്പ് റിലീസ് തീയതി പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st August 2024, 10:29 pm

കളര്‍ഫുള്‍ ഫാമിലി എന്റടൈനറായി ഒരുങ്ങിയ പ്രഭുദേവ ചിത്രം ‘പേട്ടറാപ്പ്’ സെപ്റ്റംബര്‍ 27ന് തിയേറ്ററുകളിലേക്കെത്തുന്നു. എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ് ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി. സാമാണ് നിര്‍മിക്കുന്നത്

വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്.
പേട്ടറാപ്പിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ. ദിനില്‍ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു.

നിഷാദ് യൂസഫ് എഡിറ്റിങ്ങും എ.ആര്‍. മോഹന്‍ കലാസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍, വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവന്‍ ഷാജോണ്‍, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പേട്ടറാപ്പിന്റെ അണിയറപ്രവര്‍ത്തകര്‍: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ആനന്ദ് എസ്., ശശികുമാര്‍ എസ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – റിയ എസ്., വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, മേക്കപ്പ് – അബ്ദുള്‍ റഹ്‌മാന്‍, കൊറിയോഗ്രാഫി – ഭൂപതി രാജ, റോബര്‍ട്ട്, സ്റ്റണ്ട് – ദിനേശ് കാശി, വിക്കി മാസ്റ്റര്‍, ലിറിക്‌സ് – വിവേക്, മദന്‍ ഖര്‍ക്കി.

ക്രിയേറ്റീവ് സപ്പോര്‍ട്ട് – സഞ്ജയ് ഗസല്‍, കോ ഡയറക്ടര്‍ – അഞ്ജു വിജയ്, ഡിസൈന്‍ – യെല്ലോ ടൂത്ത്,
സ്റ്റില്‍സ് – സായ് സന്തോഷ്. പേട്ടറാപ്പിന്റെ കേരളാ പ്രൊമോഷന്‍ പരിപാടികള്‍ക്കായി സെപ്റ്റംബര്‍ ആദ്യ വാരം പ്രഭുദേവയും സണ്ണി ലിയോണും വേദികയും മറ്റു താരങ്ങളും കൊച്ചിയിലെത്തും. പി.ആര്‍.ഒ. – പ്രതീഷ് ശേഖര്‍.

Content Highlight: Prabhu Deva’s Pettarap Movie Release Date Out