|

ഇവിടെ എല്ലാമുണ്ട്, പാട്ട്.. ആട്ടം.. അടി; പ്രഭുദേവ ചിത്രത്തിന്റെ ടീസറെത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ മൈക്കിള്‍ ജാക്സണ്‍ പ്രഭുദേവ ഡാന്‍സിലൂടെയും ആക്ഷന്‍ സീക്വന്‍സുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നല്‍കുന്ന പേട്ട റാപ്പിന്റെ കളര്‍ഫുള്‍ ടീസര്‍ റിലീസായി. വിജയ് സേതുപതിയും ടൊവിനോ തോമസും തങ്ങളുടെ സോഷ്യല്‍ മീഡിയകളിലൂടെയാണ് പേട്ട റാപ്പിന്റെ ടീസര്‍ റിലീസ് ചെയ്തത്.

പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആഘോഷിക്കാന്‍ സാധിക്കുന്ന ഫാമിലി എന്റെര്‍ട്ടൈനര്‍ പേട്ട റാപ്പിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ്.ജെ. സിനുവാണ്. വേദിക നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ട റാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി. ഇമ്മാനാണ്. ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി. സാം നിര്‍മിക്കുന്ന പേട്ട റാപ്പിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ. ദിനില്‍ ആണ്.

ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിങ്ങും എ.ആര്‍. മോഹന്‍ കലാസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍, വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവന്‍ ഷാജോണ്‍, മൈം ഗോപി, റിയാസ് ഖാന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: അത് വിഷമിപ്പിച്ചു; ആ വീഡിയോക്ക് വന്ന കമന്റിലൂടെ ഞാന്‍ എത്ര മോശം നടനാകുമെന്ന് മനസിലായി: റോഷന്‍ മാത്യു

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആനന്ദ്. എസ്, ശശികുമാര്‍. എസ് – എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റിയ. എസ് – വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ – മേക്കപ്പ്: അബ്ദുള്‍ റഹ്‌മാന്‍ – കൊറിയോഗ്രാഫി: ഭൂപതി രാജ, റോബര്‍ട്ട് – സ്റ്റണ്ട്: ദിനേശ് കാശി, വിക്കി മാസ്റ്റര്‍ – ലിറിക്‌സ്: വിവേക്, മദന്‍ ഖര്‍ക്കി – ക്രിയേറ്റീവ് സപ്പോര്‍ട്ട്: സഞ്ജയ് ഗസല്‍ – കോ ഡയറക്ടര്‍: അഞ്ജു വിജയ് – ഡിസൈന്‍: യെല്ലോ ടൂത്ത് – സ്റ്റില്‍സ് : സായ് സന്തോഷ്, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

Content Highlight: Prabhu Deva Movie Petta Rap Teaser Out Now

Video Stories