'വെച്ചി സെയ്യുതെ' ഗാനവുമായി സണ്ണി ലിയോണും പ്രഭുദേവയും; പേട്ടറാപ്പ് അപ്‌ഡേറ്റ്
Entertainment
'വെച്ചി സെയ്യുതെ' ഗാനവുമായി സണ്ണി ലിയോണും പ്രഭുദേവയും; പേട്ടറാപ്പ് അപ്‌ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th September 2024, 8:18 pm

കേരളത്തില്‍ കലക്കന്‍ പ്രൊമോഷനുമായി മുന്നേറുന്ന പ്രഭുദേവ ചിത്രം പേട്ടറാപ്പിന്റെ അടുത്ത ഗാനം റിലീസായി. സണ്ണി ലിയോണും പ്രഭുദേവയും ഒരുമിച്ച് എത്തുന്ന ‘വെച്ചി സെയ്യുതെ’ എന്ന ഗാനമാണ് റിലീസായത്. നേഹ ബാസിനും എം.സി. റൂഡും ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത് ഡി. ഇമ്മാന്‍ ആണ്. മലയാളിയായ എസ്.ജെ. സിനു ആണ് പേട്ടറാപ്പിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

കളര്‍ഫുള്‍ എന്റെര്‍റ്റൈനറായി ഒരുങ്ങുന്ന പ്രഭുദേവ ചിത്രം ‘പേട്ടറാപ്പ്’ സെപ്റ്റംബര്‍ 27ന് തിയേറ്ററുകളിലേക്കെത്തും. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി. സാമാണ് ചിത്രം നിര്‍മിക്കുന്നത്. വേദികയാണ് നായികയായെത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.കെ. ദിനിലാണ്. ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിങ്ങും എ.ആര്‍. മോഹന്‍ കലാസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍, വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവന്‍ ഷാജോണ്‍, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പേട്ടറാപ്പിന് കേരളത്തിലും വലിയ പ്രമോഷന്‍ പരിപാടിയാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. പ്രൊമോഷനായി സെപ്റ്റംബര്‍ ആദ്യ വാരം പ്രഭുദേവയും സണ്ണി ലിയോണും വേദികയും മറ്റു താരങ്ങളും കൊച്ചിയിലെത്തും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആനന്ദ്. എസ്, ശശികുമാര്‍. എസ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റിയ. എസ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: അബ്ദുള്‍ റഹ്‌മാന്‍, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബര്‍ട്ട്, സ്റ്റണ്ട്: ദിനേശ് കാശി, വിക്കി മാസ്റ്റര്‍, ലിറിക്‌സ് :വിവേക്, മദന്‍ ഖര്‍ക്കി, ക്രിയേറ്റീവ് സപ്പോര്‍ട്ട്: സഞ്ജയ് ഗസല്‍, കോ ഡയറക്ടര്‍: അഞ്ജു വിജയ്, ഡിസൈന്‍: യെല്ലോ ടൂത്ത്, സ്റ്റില്‍സ്: സായ്‌സന്തോഷ്, ഡിസ്ട്രിബൂഷന്‍ ഹെഡ് : പ്രദീപ് മേനോന്‍, പി.ആര്‍.ഒ. ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Content Highlight: Prabhu Deva And Sunny Leone’s Song In Petta Rap Movie Out