ഭൂപരിഷ്‌കാരം അട്ടിമറിക്കപ്പെടുമ്പോള്‍
Discourse
ഭൂപരിഷ്‌കാരം അട്ടിമറിക്കപ്പെടുമ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th September 2012, 6:33 am

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ നിയോഗിച്ച ഒരു പഠന ഗ്രൂപ്പ് നല്‍കിയ സവിശേഷതയുള്ള ഒരു നിര്‍ദേശമുണ്ട്. വന്‍കിട തോട്ടങ്ങളില്‍ യഥാര്‍ഥത്തില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം കണക്കാക്കി തോട്ടം മുതലാളിമാര്‍ ഉപയോഗിക്കുന്ന ഭൂമിയുടെ അളവ് നിര്‍ണയിക്കണമെന്നതാണ് ആ നിര്‍ദേശം. കൃഷി ചെയ്യാതെ തോട്ടം മുതലാളിമാര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുത്ത് ഭൂരഹിതരായവര്‍ക്കും ഭവന രഹിതരായവര്‍ക്കും വിതരണം ചെയ്യുകയോ സമൂഹത്തിനാകെ ഉപയോഗപ്രദമായ വിധത്തില്‍ ഗവണ്‍മെന്റ് വിനിയോഗിക്കുകയോ വേണമെന്നായിരുന്നു നിര്‍ദേശം. പ്രഭാത് പട്‌നായിക് എഴുതുന്നു..


എസ്സേയ്‌സ്‌/പ്രഭാത് പട്‌നായിക്


ഭാഗം ഒന്ന്

കേരളത്തില്‍ മഹാരാജാക്കന്‍മാരുടെ ഭരണകാലത്ത് വന്‍തോതില്‍ ഭൂമി തോട്ടങ്ങള്‍ നിര്‍മിച്ചെടുക്കാനായി നീണ്ടകാലത്തേക്ക് ചുരുങ്ങിയ പാട്ടത്തിന്  നല്‍കിയിരുന്നു. സമകാലിക കേരളത്തിലെ പ്രശ്‌നം പാട്ടക്കാലാവധി കഴിഞ്ഞവരുടെ രേഖകള്‍ പരിശോധിക്കുമ്പോള്‍ ആ ഭൂമിയില്‍ പലതും ലഭ്യമല്ല എന്നതാണ്. സ്വകാര്യ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാനാണ് തോട്ടം വ്യവസായത്തിന്റെ പേരില്‍ ഭൂമി വിട്ടുകൊടുത്തതെങ്കിലും അവര്‍ പാട്ടത്തിനെടുത്ത ഭൂമിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി കൂടി കൈയേറിയ അനുഭവമാണുള്ളത്. ഇതിന്റെ ഫലമായി പാട്ട ഭൂമിയുടെ ഉടമസ്ഥര്‍ എന്ന നിലയില്‍ ഭൂവുടമകള്‍ ഉയര്‍ത്തുന്ന അപഹാസ വാദം പരിഹാസ്യമാണ്. ഈ ഭൂമിയുടെ നിയമപരമായ അവസ്ഥ കുഴഞ്ഞുമറിഞ്ഞിരിക്കുന്നതിനാല്‍ കേരളത്തില്‍ പാസാക്കിയിട്ടുള്ള ഭൂപരിഷ്‌കാര നിയമം ഇത്തരം ഭൂമികളുടെ മേല്‍ നിയന്ത്രണമുള്ള തോട്ടം മുതലാളിമാരെ നിയന്ത്രിക്കാന്‍ അപര്യാപ്തമാണ്. ഇവര്‍ ഭൂപരിധി നിയമത്തിനുള്ളില്‍ വരുന്നില്ല.[]

തോട്ടം മുതലാളിമാര്‍ കൈയടക്കിവച്ചിട്ടുള്ള യഥാര്‍ത്ഥ ഭൂമിയുടെ ചെറിയൊരു ശതമാനം മാത്രമേ തോട്ട വിളകളുടെ കൃഷിക്കായി ഉപയോഗപ്പെടുന്നുള്ളൂ. യഥാര്‍ഥത്തില്‍ എത്ര ഹെക്ടറിലാണ് തോട്ട വിളകള്‍ കൃഷി ചെയ്യപ്പെടുന്നത് എന്നതിന് കേരളത്തില്‍ കണക്കുകളൊന്നും ലഭ്യമല്ല. ഇക്കാരണത്താല്‍ തന്നെ രണ്ടുതരം പ്രശ്‌നങ്ങള്‍ കേരളം നേരിടുന്നുണ്ട്. വലിയൊരു ശതമാനം ഭൂമി വളരെ കുറച്ച് തോട്ടം മുതലാളിമാരുടെ കൈവശമിരിക്കുന്നുവെന്നതാണ് ഒരു പ്രശ്‌നം. (ഇവര്‍ ബോധപൂര്‍വ്വം തന്നെ തോട്ടം വിളകള്‍ അല്ലാത്തവയും കൃഷി ചെയ്യാനും മറ്റാവശ്യങ്ങള്‍ക്കും ഭൂമി ഉപയോഗിക്കുന്നുണ്ട്).

രണ്ടാമത്തെ പ്രശ്‌നം യഥാര്‍ഥത്തില്‍ ഇവര്‍ക്ക് എത്രമാത്രം ഭൂമിക്ക് പട്ടയമുണ്ട്, അവര്‍ എത്ര ഭൂമി കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്, എത്ര ഭൂമി കൃഷി ചെയ്യാതെ തന്നെ കൈവശം വയ്ക്കുന്നുണ്ട് തുടങ്ങിയവയെ സംബന്ധിച്ച് യാതൊരു രേഖകളും ലഭ്യമല്ല. വിപുലമായ ഭൂപരിഷ്‌കാരമുണ്ടായിട്ടും ഇപ്പോഴും ഭൂരഹിതരും ഭവന രഹിതരുമായ മനുഷ്യര്‍ കേരളത്തിലുണ്ട്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ നിയോഗിച്ച ഒരു പഠന ഗ്രൂപ്പ് നല്‍കിയ സവിശേഷതയുള്ള ഒരു നിര്‍ദേശമുണ്ട്. വന്‍കിട തോട്ടങ്ങളില്‍ യഥാര്‍ഥത്തില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം കണക്കാക്കി തോട്ടം മുതലാളിമാര്‍ ഉപയോഗിക്കുന്ന ഭൂമിയുടെ അളവ് നിര്‍ണയിക്കണമെന്നതാണ് ആ നിര്‍ദേശം. കൃഷി ചെയ്യാതെ തോട്ടം മുതലാളിമാര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുത്ത് ഭൂരഹിതരായവര്‍ക്കും ഭവന രഹിതരായവര്‍ക്കും വിതരണം ചെയ്യുകയോ സമൂഹത്തിനാകെ ഉപയോഗപ്രദമായ വിധത്തില്‍ ഗവണ്‍മെന്റ് വിനിയോഗിക്കുകയോ വേണമെന്നായിരുന്നു നിര്‍ദേശം. ഈ നിര്‍ദേശം ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണെങ്കിലും വലിയൊരു അളവ് ഭൂമി നിയമവിരുദ്ധമായി ഏതാനും കുത്തകകള്‍ കൈവശം വച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ ഏതു ലക്ഷ്യത്തോടെയാണ് ഭൂമി കൈമാറ്റം ചെയ്തത് (തോട്ടവിളകളുടെ കൃഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാജാക്കന്‍മാര്‍ ഭൂമി പാട്ടത്തിന്  നല്‍കിയത്) ആ ലക്ഷ്യം ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്.

പ്ലാന്റേഷന്‍ മുതലാളിമാര്‍ അനധികൃതമായി കൈയടക്കിയ ഭൂമി മുഴുവന്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും പണിയാനും മറ്റു റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാണ് താല്‍പ്പര്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ഗവണ്‍മെന്റ് ഇവരുടെ താല്‍പ്പര്യത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പ്ലാന്റേഷന്‍ മുതലാളിമാര്‍ അനധികൃതമായി കൈയടക്കിയ ഭൂമി മുഴുവന്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും പണിയാനും മറ്റു റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാണ് താല്‍പ്പര്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ഗവണ്‍മെന്റ് ഇവരുടെ താല്‍പ്പര്യത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 2005ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തോട്ട ഭൂമിയുടെ അഞ്ച്‌ ശതമാനം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന നിയമം പാസാക്കുകയുണ്ടായി. മറ്റ് വിളകള്‍ (ഔഷധ ചെടികള്‍ പോലുള്ളവ) കൃഷി ചെയ്യാനും റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നിയമനിര്‍മാണം.

എന്നാല്‍ ഇതിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കും മുമ്പ് യു.ഡി.എഫിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായി. തുടര്‍ന്നു അധികാരമേറ്റ എല്‍.ഡി.എഫ് ഗവണ്‍മെന്റ് പ്രസിഡന്റിനോട് ഇക്കാര്യത്തില്‍ സമ്മതം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് അപേക്ഷിക്കുകയും തുടര്‍ന്നുള്ള അഞ്ചു വര്‍ഷക്കാലവും മുന്‍ സ്ഥിതി തുടരുകയും ചെയ്തു. എങ്കിലും പ്ലാന്റേഷന്‍ ഉടമകളുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളും ഹോട്ടല്‍ റിസോര്‍ട്ട് നിര്‍മാണ വ്യഗ്രതയും അവസാനിക്കുകയുണ്ടായില്ല.

ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് ഭരണത്തില്‍ കുറേയേറെ മുമ്പോട്ട് പോവുകയും ചെയ്തു. തോട്ട വിളകളുടെ കൃഷിയിലൂടെ സംഭവിക്കുന്ന നഷ്ടം നികത്താന്‍ മറ്റു മാര്‍ഗങ്ങള്‍ (ടൂറിസം ഉള്‍പ്പെടെ) ഉപയോഗിക്കണമെന്ന വാദഗതി ഉയര്‍ന്നുവന്നു. ജയറാം രമേശിനെപ്പോലുള്ള കേന്ദ്രമന്ത്രിമാര്‍ തന്നെ കേരളത്തിലെത്തുമ്പോള്‍ ഈ വാദഗതി ഉന്നയിക്കുക പതിവായിരിക്കുന്നു. ആസൂത്രണ കമ്മീഷനുമായുള്ള ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ ദില്ലിയിലെത്തിയപ്പോള്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ തന്നെ ഇക്കാര്യം നിര്‍ദേശിക്കുകയുമുണ്ടായി. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതിന്‌ വഴങ്ങുകയുണ്ടായില്ല.
(തുടരും)