മലയാളത്തില്‍ വലിയ വിജയമുണ്ടാക്കിയ ചിത്രമാണ് ലൂസിഫര്‍. പതിവ് മാസ് കൊമേഴ്ഷ്യല്‍ ചിത്രങ്ങളുടെ രീതികള്‍ മാറ്റിമറിച്ച് വ്യത്യസ്തമായ ടെപ്ലേറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രത്തിലെ നായകനായ സ്റ്റീഫന്‍ നെടുമ്പള്ളി ഒരിടവേളക്ക് ശേഷം മോഹന്‍ലാലിന് ലഭിച്ച മികച്ച മാസ് കഥാപാത്രമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ലഭിക്കുന്ന ഹൈപ്പ് ലൂസിഫര്‍ എത്രത്തോളം ഓളം സൃഷ്ടിച്ചു എന്നുള്ളതിന് തെളിവാണ്. നടന്‍ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയ ചിത്രം കൂടിയായിരുന്നു ലൂസിഫര്‍.
പൃഥ്വിരാജെന്ന നടനേയും സംവിധായകനേയും പറ്റി സംസാരിക്കുന്ന പ്രഭാസിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. സലാറിന്റെ പ്രൊമോഷന്റെ ഭാഗമായി ഹോംബാലെ ഫിലിംസ് പുറത്തുവിട്ട സംവിധായകന്‍ രാജമൗലി അവതാരകനായ അഭിമുഖത്തിലായിരുന്നു പ്രഭാസിന്റെ പരാമര്‍ശങ്ങള്‍. സംവിധായകന്‍ പ്രശാന്ത് നീല്‍, പൃഥ്വിരാജ് എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
‘എന്തുമാത്രം കഴിവാണ് നിങ്ങള്‍ക്കുള്ളതെന്ന് ഞാന്‍ പൃഥ്വിരാജിനോട് ചോദിച്ചിട്ടുണ്ട്. സംവിധാനം ചെയ്യും. സൂപ്പര്‍ സ്റ്റാറാണ്. പല ഭാഷകള്‍ അറിയാം. ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യമുണ്ട്. നല്ല വിദ്യാഭാസവുമുണ്ട്. ഒരു ദിവസം എന്തൊക്കെയാണ് ചെയ്യുന്നത്,’ പ്രഭാസ് പറഞ്ഞു.
‘എനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയുകയുള്ളൂ. ബേസിക്കലി ഞാന്‍ ഒരു ആക്ടറാണ്. ആക്‌സിഡന്റ്‌ലി ഡയറക്ടറായതാണ്. അത്രയേ ഉള്ളൂ,’ എന്നായിരുന്നു ഇതിനോടുള്ള പൃഥ്വിരാജിന്റെ പ്രതികരണം. ആക്‌സിഡന്റല്‍ ഡയറക്ടറൊന്നുമല്ല, ഞങ്ങളും സലാര്‍ കണ്ടിട്ടുണ്ടെന്ന് പൃഥ്വിരാജിന് പ്രഭാസും മറുപടി നല്‍കി.
ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്യുന്നത്. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഡിജിറ്റല്‍ പി.ആര്‍.ഒ- ഒബ്‌സ്‌ക്യൂറ എന്റര്‍ടെന്‍യ്‌മെന്റ്, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്.
Content Highlight: Prabhas’ video talking about actor-director Prithviraj is gaining attention