കൽക്കി 2898 AD; ഞെട്ടിക്കാനൊരുങ്ങി പ്രഭാസ്, ഒന്നിക്കാൻ കമൽ ഹാസനും അമിതാഭ് ബച്ചനും, ട്രെയ്‌ലർ വരുന്നു
Entertainment
കൽക്കി 2898 AD; ഞെട്ടിക്കാനൊരുങ്ങി പ്രഭാസ്, ഒന്നിക്കാൻ കമൽ ഹാസനും അമിതാഭ് ബച്ചനും, ട്രെയ്‌ലർ വരുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th June 2024, 11:15 am

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’യുടെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ് പുറത്ത്.

ചിത്രത്തിന്റെ ട്രെയ്ലർ ജൂൺ 10ന് അണിയറപ്രവർത്തകർ പുറത്തുവിടും. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രം ജൂൺ 27ന് പ്രദർശനത്തിനെത്തും.

റിലീസിന് മുൻപ് തന്നെ ചിത്രം പുതു ചരിത്രം സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ടീം കൽക്കി 2898 ADയാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ആനിമേഷൻ സീരീസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 A.D വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി.ആർ.ഒ – ശബരി

 

Content Highlight: Prabhas’s New Movie Kalki 2898AD Trailer On June 10