| Saturday, 6th February 2021, 7:14 pm

പ്രഭാസിന്റെ റൊമാന്റിക്ക് ഹീറോ ഗെറ്റപ്പ്: രാധേശ്യാമിന്റെ പ്രീ ടീസര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: പ്രണയ നായകനായി പ്രഭാസ് എത്തുന്ന രാധേ ശ്യാമിന്റെ പ്രീ ടീസര്‍ പുറത്തുവിട്ടു. റൊമാന്റിക് ഹീറോ ആയിട്ടാണ് ‘നിങ്ങളറിയുന്ന നായകന്റെ ഹൃദയം തൊട്ടറിയാനുള്ള സമയമാണ് ഇനി വരുന്നത്’ എന്ന വിവരണമാണ് പ്രി ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

30 സെക്കന്റാണ് ടീസറിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ ഫെബ്രുവരി പതിനാലിന് പുറത്തിറക്കും പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രമാണ് രാധേശ്യാം.

രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം  ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം പുറത്തെത്തുക.

പ്രഭാസ് പൂജ ഹെഗ്ഡെ താരജോഡികളായി എത്തുന്ന രാധേ ശ്യാം ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര. 2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Prabhas  Pooja Hegde  Radhe Shyam Pre Teaser out  Radha Krishna Kumar

We use cookies to give you the best possible experience. Learn more