| Monday, 18th June 2018, 5:18 pm

അതെന്റെ സ്വകാര്യം; ആരുമായും പങ്കുവെക്കുന്നില്ല; വധു അനുഷ്‌കയാണോ എന്ന ചോദ്യത്തോട് മനസുതുറന്ന് പ്രഭാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അനുഷ്‌കയും പ്രഭാസും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. സിനിമയുടെ പേരിലല്ല മറിച്ച് വിവാഹക്കാര്യത്തിലാണ് ഇത്തവണ താരങ്ങള്‍ വാര്‍ത്താപ്രധാന്യം നേടുന്നത്.

ഈ വര്‍ഷം തന്നെ പ്രഭാസിന്റെ വിവാഹം നടക്കുമെന്ന് അമ്മാവന്‍ മാധ്യമങ്ങളെ അറിയിച്ചതു മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. എല്ലാവര്‍ക്കും അറിയേണ്ടത് ഒരു ഉത്തരം വധു അനുഷ്‌കയാണോ.. ?

അനുഷ്‌കയുടെ വിവാഹവും ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതോടെയാണ് ആരാധകരില്‍ ഇങ്ങനെയൊരു സംശയം ഉയര്‍ന്നത്. മാത്രമല്ല അനുഷ്‌കയുടെ വരന്‍ ആരാണെന്ന് അവരും വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ പ്രഭാസ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു അനുഷ്‌ക അടുത്തിടെ നല്‍കിയ അഭിമുഖത്തിലും വെളിപ്പെടുത്തിയത്. എന്നാല്‍ പ്രഭാസിന്റെ കഴിഞ്ഞ ദിവസത്തെ മറുപടിയാണ് ആരാധകരെ വീണ്ടും സംശയത്തിലാക്കിയിരിക്കുന്നത്.


Also Read കാസര്‍കോട് മൂന്നാം ക്ലാസുകരാനായ ഫഹദിനെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം


വധുവാകാന്‍ പോകുന്നത് അനുഷ്‌കയാണോ എന്ന ചോദ്യത്തിന് അത് തന്റെ സ്വകാര്യ കാര്യമാണെന്നും ആരുമായും അക്കാര്യം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു താരം പറഞ്ഞത്. വിവാഹം നിശ്ചയിച്ചാല്‍ ഉടന്‍ തന്നെ ആരാധകരുമായി പങ്കുവെക്കുമെന്നുകൂടി
താരം വെളിപ്പെടുത്തി.

എന്തായാലുംം ദേവസേനയും അമരേന്ദ്രബാഹുബലിയും ജീവിതത്തിലും ഒരുമിക്കുമോ എന്നാണ് ഇനി ആരാധകര്‍ക്ക് അറിയേണ്ടത്. തങ്ങള്‍ ആഗ്രഹിക്കുന്നതും അത് തന്നെയെന്നും ആരാധകര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more