കൽക്കിക്ക് ശേഷം ചരിത്ര നായകനാവാൻ വീണ്ടും പ്രഭാസ്, ഒന്നിക്കുന്നത് ഹിറ്റ്‌ മേക്കർ സംവിധായകനൊപ്പം
Entertainment
കൽക്കിക്ക് ശേഷം ചരിത്ര നായകനാവാൻ വീണ്ടും പ്രഭാസ്, ഒന്നിക്കുന്നത് ഹിറ്റ്‌ മേക്കർ സംവിധായകനൊപ്പം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th August 2024, 4:46 pm

സലാർ, കൽക്കി 2898 AD എന്നിവയുടെ വമ്പൻ വിജയത്തിന് ശേഷം തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആരംഭിച്ചു. സീതാരാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ഈ വമ്പൻ ചിത്രം നിർമിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്.

പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര് ‘പ്രഭാസ്ഹനു’ എന്നാണ്.

1940-കളുടെ പശ്ചാത്തലത്തിൽ ഒരു യോദ്ധാവിന്റെ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രഭാസ്- ഹനു ചിത്രം ഒരുക്കുന്നത്. പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തിയും ജയപ്രദയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലോകോത്തര സാങ്കേതിക നിലവാരത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഗംഭീര ലോഞ്ചിങ് ചടങ്ങിൽ പ്രഭാസും നായിക ഇമാൻവിയും ഉൾപ്പെടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും പങ്കെടുത്തു.

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റർജി ഐ. എസ്.സി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിങ് – കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ- രാമകൃഷ്ണ-മോണിക്ക, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി. വിജയ് ഭാസ്കർ, വി.എഫ്.എക്സ്- ആർ.സി. കമല കണ്ണൻ, പബ്ലിസിറ്റി ഡിസൈനർമാർ- അനിൽ-ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പി.ആർ.ഒ – ശബരി.

Content Highlight: Prabhas New Movie Update