പ്രതിഫലത്തില്‍ രജനിയെയും വിജയ്‌യെയും കടത്തിവെട്ടി പ്രഭാസ്; പുതിയ സിനിമയ്ക്ക് വാങ്ങുന്നത് റെക്കോര്‍ഡ് തുക
ഹൈദരാബാദ്: ബാഹുബലിയിലൂടെ പാന്‍ ഇന്ത്യാലെവലില്‍ ശ്രദ്ധ നേടിയ താരമാണ് പ്രഭാസ്. ഇപ്പോഴിതാ പ്രതിഫലത്തിന്റെ കാര്യത്തിലും റെക്കോര്‍ഡ് തുക വാങ്ങിയിരിക്കുകയാണ് താരം.
ടൊളിവുഡ് ഡോട് കോം ആണ് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്. പ്രതിഫലത്തില്‍ വിജയ്‌യെയും രജനികാന്തിനെയും വെട്ടിച്ചിരിക്കുന്നത്.
നൂറ് കോടി രൂപയാണ് പ്രഭാസിന് പ്രതിഫലം ലഭിക്കുക. അഭിനയിക്കുന്നതിന് 70 കോടി രൂപ പ്രതിഫലമായും മൊഴിമാറ്റത്തിനുള്ള അവകാശത്തിന്റെ വകയില്‍ 30 കോടി രൂപയുമാകും ലഭിക്കുക.
മഹാനടി ഫെയിം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രഭാസിന് റെക്കോര്‍ഡ് പ്രതിഫലം ലഭിക്കുക. നേരത്തെ
ദര്‍ബാറിന് വേണ്ടി രജനികാന്ത് 90 കോടിയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്. വിജയ് തന്റെ പുതിയ ചിത്രത്തിനായി നൂറ് കോടിയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്.
എന്നാല്‍ കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ താരം തന്റെ പ്രതിഫലം കുറച്ചിരുന്നു. നേരത്തെ മാസ്റ്ററിന്റെ ഷൂട്ടിംഗ് സമയത്ത് ആദയ നികുതി വകുപ്പ് വിജയ്‌യെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
എന്നാല്‍ അനധികൃതമായി ഒന്നും താരത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബിഗില്‍ സിനിമയ്ക്കായി 80 കോടിയോളം രൂപ വിജയ്ക്ക് ലഭിച്ചതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.