ആരാധകരുടെ ബാഹുബലിയായി ചലച്ചിത്രമേഖലയില്‍ സ്ഥാനം പിടിച്ച പ്രഭാസിനെ സിനിമയിലെത്തിച്ച ചിത്രത്തിന്റെ രഹസ്യം പ്രഭാസ് പങ്കുവച്ചു. അഭിനയരംഗത്തേക്ക് വരാന്‍ കാരണം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഭക്ത കണ്ണപ്പയാണ്. ഒരു ശിവഭക്തന്റെ ജീവിതമാണ് ചിത്രം കാണിക്കുന്നത്.
ശിവഭക്തനായ തന്നെ അഭിനയ ജീവിതത്തിലേക്ക് എത്തിച്ചത് ഈ ചിത്രമാണെതെന്നാണ് താരം പറയുന്നത്.
എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യന്‍ ചലച്ചിത്രലോകത്ത് പ്രഭാസിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കപ്പെട്ടത്. അമരേന്ദ്ര ബാഹുബലിയെ പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു. ബാഹുബലിയുടെ ആദ്യഭാഗത്തില്‍ ശിവലിംഗം ഉയര്‍ത്തുന്ന രംഗമുണ്ട്. അതാണ് തന്റെ അഭിനയജീവിതത്തിലെ എറ്റവും പ്രിയപ്പെട്ട നിമിഷമെന്നും താരം പറയുന്നു.
തന്റെ പുതിയ ചിത്രമായ സഹോയുടെ ചിത്രീകരണതിരക്കിലാണ് താരമിപ്പോള്‍. ശ്രദ്ധ കപൂര്‍, നെയില്‍ നിതിന്‍ മുകേഷ് എന്നിവരും പ്രഭാസിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. അബുദാബി ഉള്‍പ്പടെ വിവിധ സ്ഥലങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.