| Thursday, 15th March 2018, 1:47 pm

സര്‍പ്രൈസിന് വിരാമം; സഹോയ്ക്ക് ശേഷം പ്രഭാസ് ചിത്രത്തിലെ നായികയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരൊറ്റ ചിത്രം കൊണ്ടുതന്നെ ആരാധകരെ വാരിക്കൂട്ടിയ താരമാണ് പ്രേക്ഷകരുടെ സ്വന്തം ബാഹുബലി പ്രഭാസ്. ബാഹുബലിയുടെ പുതിയ ചിത്രത്തിനായി ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

തന്റെ പുതിയ ചിത്രം സഹോയ്ക്കു ശേഷം രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്.

ആരാധകര്‍ക്കു ഒന്നടങ്കം സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു സഹോയ്ക്കു ശേഷമുളള നടന്റെ പുതിയ ചിത്രം. ചിത്രത്തില്‍ താരത്തിന്റെ നായികയായെത്തുന്നത് ഡിജെ എന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നായികയായി പ്രേക്ഷകശ്രദ്ധനേടിയ നടിയാണ് പൂജാ ഹെഗ്ഡയാണ് .

ഹൃത്വിക്ക് റോഷന്‍ നായകനായെത്തിയ മോഹന്‍ജദാരോ എന്ന ഹിന്ദി ചിത്രത്തില്‍ നായികയായി അഭിനയിച്ച താരം കൂടിയാണ് പൂജ ഹെഗ്ഡെ. ഇതിനുമുമ്പ് ജീവയുടെ നായികയായി മുഖംമൂടി എന്ന തമിഴ് ചിത്രത്തില്‍ പൂജ അഭിനയിച്ചിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജൂലായില്‍ ആണ് ആരംഭിക്കുക. പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം തെലുങ്ക് ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുക.

Latest Stories

We use cookies to give you the best possible experience. Learn more