Entertainment news
പ്രാവിന്റെ ട്രയ്‌ലര്‍ റിലീസ് ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 05, 03:21 pm
Tuesday, 5th September 2023, 8:51 pm

സൗഹൃദങ്ങളിലൂടെയുള്ള ആഴത്തിനും കുടുംബ ബന്ധങ്ങള്‍ക്കും നര്‍മ്മത്തിനും പ്രാധാന്യം നല്‍കി ആകസ്മികമായുണ്ടാകുന്ന ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കാഴ്ചപ്പാട് കഥാപാത്രങ്ങളില്‍ വ്യകത്മാക്കി പ്രാവ് ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായി.

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ട്രയ്‌ലര്‍ റിലീസ് ചെയ്തത്. അമിത് ചക്കാലക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബര്‍ 15 ന് തിയേറ്ററുകളിലേക്കെത്തും.

ചിത്രത്തിന്റെ നിര്‍മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്.

പ്രാവിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണന്‍ , സംഗീതം : ബിജി ബാല്‍ , പ്രൊഡക്ഷന്‍ ഡിസൈനര്‍ : അനീഷ് ഗോപാല്‍ , വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍ , മേക്കപ്പ് : ജയന്‍ പൂങ്കുളം, എഡിറ്റിംഗ് : ജോവിന്‍ ജോണ്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി.കെ.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : എസ് മഞ്ജുമോള്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍,സൗണ്ട് ഡിസൈനര്‍:കരുണ്‍ പ്രസാദ്, സ്റ്റില്‍സ് : ഫസ ഉള്‍ ഹഖ്, ഡിസൈന്‍സ് : പനാഷേ, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Content Highlight: Praavu movie trailer out now