Entertainment news
ബിജിബാലിന്റെ സംഗീതത്തില്‍ ഒരുങ്ങിയ പ്രാവിലെ പ്രണയ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 13, 03:52 pm
Wednesday, 13th September 2023, 9:22 pm

നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ് സിനിമയിലെ മനോഹരമായ പ്രണയ ഗാനം ഒരു കാറ്റു പാതയില്‍ റിലീസായി. ഗാനത്തിന്റെ സംഗീതസംവിധാനം ബിജിബാല്‍ ആണ് നിര്‍വഹിചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍ ആണ് ഗാനത്തിന്റെ രചന, രജ്ഞിത് ജയരാമന്‍ ആണ് മനോഹരമായ ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദര്‍ശ് രാജയും യാമി സോനയും ആണ് ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നത്. അമിത് ചക്കാലക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബര്‍ 15 ന് തിയേറ്ററുകളിലേക്കെത്തും.

ചിത്രത്തിന്റെ നിര്‍മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം: ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണന്‍ , സംഗീതം : ബിജി ബാല്‍ , പ്രൊഡക്ഷന്‍ ഡിസൈനര്‍ : അനീഷ് ഗോപാല്‍ , വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍ , മേക്കപ്പ് : ജയന്‍ പൂങ്കുളം, എഡിറ്റിംഗ് : ജോവിന്‍ ജോണ്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി.കെ.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : എസ് മഞ്ജുമോള്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍,സൗണ്ട് ഡിസൈനര്‍:കരുണ്‍ പ്രസാദ്, സ്റ്റില്‍സ് : ഫസ ഉള്‍ ഹഖ്, ഡിസൈന്‍സ് : പനാഷേ. കേരളത്തില്‍ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

Content Highlight: Pravu movie song out now