| Thursday, 24th December 2015, 8:14 am

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ നേട്ടത്തിനു പിന്നില്‍ 40ലക്ഷം ഇരട്ടവോട്ടെന്ന് യു.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ലഭിച്ച വിജയത്തിനു പിന്നില്‍ കള്ളവോട്ടാണെന്ന ആരോപണവുമായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. 40 ലക്ഷം ഇരട്ടവോട്ടുകള്‍ എല്‍.ഡി.എഫിനു കിട്ടിയെന്നും തങ്കച്ചന്‍ ആരോപിക്കുന്നു.

ഒരു സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ യു.ഡി.എഫ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 100 മണ്ഡലങ്ങളില്‍ 40 ലക്ഷം പേര്‍ക്ക് രണ്ട് മണ്ഡലങ്ങളില്‍ വോട്ടുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പഠനറിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ വ്യക്തമാകുമെന്നും തങ്കച്ചന്‍ അറിയിച്ചു.

കള്ളവോട്ടിന്റെ ആനുകൂല്യം എല്‍.ഡി.എഫിനു മാത്രമാണോ ലഭിച്ചത് എന്ന് ചോദിച്ചപ്പോള്‍ ഭൂരിപക്ഷം എല്‍.ഡി.എഫിനും ബാക്കി ബി.ജെ.പിക്കുമാണെന്നായിരുന്നു തങ്കച്ചന്റെ മറുപടി.

വരുന്ന തെരഞ്ഞെടുപ്പുകളില്‍ കളളവോട്ടുകള്‍ തടയാന്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more