| Saturday, 9th February 2019, 7:20 pm

ബി.ജെ.പിയെ വെല്ലുവിളിച്ച് പി.പി.മുകുന്ദൻ; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് താൻ സ്വതന്ത്രമായി മത്സരിക്കുമെന്ന് ബി.ജെ.പി. മുൻ സംസ്ഥാന സംഘാടന ജനറൽ സെക്രട്ടറി പി.പി. മുകുന്ദൻ. ശിവസേനയും മറ്റു ചില പാർട്ടികളും തനിക്ക് പിന്തുണ അറിയിച്ചിട്ടുള്ളതായും മുകുന്ദൻ പറഞ്ഞു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിനെതിരെയും മുകുന്ദൻ വിമർശനം ഉയർത്തിയിട്ടുണ്ട്.

ശബരിമല വിഷയം മുതലാക്കുന്നതിൽ ശ്രീധരൻ പിള്ള പരാജയപ്പെട്ടുവെന്നും, ശ്രീധരൻപിള്ള ഈ കാര്യത്തിലുള്ള തന്റെ നിലപാട് അടിക്കടി മാറ്റിയെന്നും മുകുന്ദൻ വിമർശിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മുകുന്ദൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read മുഖപടം ധരിച്ച് ഖദീജ വീണ്ടുമെത്തി; വിമര്‍ശകര്‍ക്കുള്ള മറുപടി ആവര്‍ത്തിച്ച് എ.ആര്‍. റഹ്മാന്‍

മുൻപ് പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം പത്ത് വർഷത്തോളം മുകുന്ദൻ പാർട്ടിയിൽ നിന്നും വിട്ടു നിന്നിരുന്നു. എൻ.എസ്.എസും മറ്റു അനുബന്ധ സംഘടനകളുമായുള്ള പി.പി. മുകുന്ദന്റെ ബന്ധം ബി.ജെ.പി. പാർട്ടിയെ ഏറെ സഹായിച്ചിട്ടുണ്ട്. അതിനാൽ മുകുന്ദൻ പാർട്ടി വിടാൻ തീരുമാനിച്ചാൽ അത് ബി.ജെ.പിക്ക് ക്ഷീണമാകും എന്ന് കരുതപ്പെടുന്നു.

Also Read ആ കാക്കയല്ല ഈ കാക്ക!; നാളെ കൃതി സാഹിത്യോത്സവത്തിനു തുടക്കം

മുൻപ്, ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടം ലഭിക്കില്ല എന്ന പ്രസ്താവന പാർട്ടിയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ബി.ജെ.പിക്ക് ശബരിമലയിൽ നിന്നും രാഷ്ട്രീയ നേട്ടം ലഭിക്കില്ലെന്നും, ശബരിമല വിഷയത്തിൽ വിഭാഗീയതയുടെ രാഷ്ട്രീയമാണ് താൻ കാണുന്നതെന്നുമായിരുന്നു പി.പി. മുകുന്ദന്റെ പ്രസ്താവന.

We use cookies to give you the best possible experience. Learn more