തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയ്ക്ക് ആവേശം മാത്രമേയുള്ളൂവെന്ന് മുകുന്ദന്‍ പറഞ്ഞു.
സുരേന്ദ്രനെതിരെ പ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍ ജെ.പി നദ്ദയ്ക്ക് കൈമാറിയിട്ടുണ്ടൈന്നും അദ്ദേഹം പറഞ്ഞു.
‘നദ്ദയ്ക്ക് ഞാനയച്ച കത്ത് അദ്ദേഹം കണ്ടു. അദ്ദേഹം ബംഗാളിലായതുകൊണ്ട് പ്രതികരിക്കാന്‍ സാധിച്ചില്ല, പക്ഷെ നേതൃത്വം കത്ത് ഗൗരവമായെടുക്കുമെന്നാണ് കരുതുന്നത്’, പി.പി മുകുന്ദന്‍ പറഞ്ഞു.
മാറ്റിനിര്‍ത്തിയവരെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ അവര്‍ എല്‍.ഡി.എഫിലേക്കോ യു.ഡി.എഫിലേക്കോ പോകുമെന്നും അദ്ദേഹം പറഞ്ഞു.
‘ആരും പോകാന്‍ പാടില്ല. ആരെയും പോകാന്‍ അനുവദിക്കാനും പാടില്ല. മുന്‍വിധികളോടെ മുന്നോട്ടു പോകുന്നത് ഗുണം ചെയ്യില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജയിക്കുമെന്ന് പറഞ്ഞു. 37 സീറ്റിനപ്പുറം പോവില്ലെന്ന് താന്‍ പറഞ്ഞു. പോയതുമില്ല. ഞാന്‍ പഠിച്ചാണ് കാര്യങ്ങള്‍ പറഞ്ഞത്’, മുകുന്ദന്‍ പറഞ്ഞു.
അതേസമയം നേമത്ത് രാജഗോപാല്‍ ജയിച്ചെന്ന് കരുതി അടുത്തയാളും ജയിക്കുമെന്ന് ആരും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജഗോപാല്‍ പാവമാണ്. പക്ഷെ നിയമസഭയിലെ നിലപാട് പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാക്കി. അങ്ങനെ വരാന്‍ പാടില്ല. ബി.ജെ.പി പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്ന പുതിയ ആളുകളെ കൊണ്ടുവരണം’, പി.പി മുകുന്ദന്‍ പറഞ്ഞു.
നേരത്തെ ശോഭാ സുരേന്ദ്രനും പി.എം വേലായുധനും അടക്കമുള്ള നേതാക്കളും സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PP Mukundan K Surendran Kerala BJP