കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ വീണ്ടും മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍. ഭരണ സാധ്യത ഇല്ലാഞ്ഞിട്ടും കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കുന്നത് അനാവശ്യ ചര്‍ച്ചയ്ക്ക് ഇടവരുത്തിയെന്ന് പി.പി മുകുന്ദന്‍ പരിഹസിച്ചു.
‘ഉന്നത ചിന്ത വേണമെന്ന് പറയും പോലെ ഉന്നതത്തില്‍ പോകാനായിരിക്കാം സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. സൗകര്യങ്ങള്‍ കൂടുന്ന സമയത്ത് നേതാക്കള്‍ വന്ന വഴി മറക്കരുത്’, മുകുന്ദന്‍ പറഞ്ഞു.
സി.പി.ഐ.എം-ബി.ജെ.പി ഒത്തുകളിയുണ്ടെന്ന ബാലശങ്കറിന്റെ ആരോപണം പാര്‍ട്ടി ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത സ്ഥാനത്തിരിക്കുന്ന ബാലശങ്കര്‍ വെറുതെ ആരോപണം ഉന്നയിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
‘സുരേന്ദ്രന്‍ വിജയയാത്ര വീടിന്റെ തൊട്ടടുത്ത് വന്നിട്ടും തന്നോടൊരു വാക്ക് പറഞ്ഞില്ല. പ്രവര്‍ത്തകരുടെ ശാപം ഏല്‍ക്കേണ്ടി വരുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറരുത്’, മുകുന്ദന്‍ പറഞ്ഞു.
കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന കെ.സുരേന്ദ്രന്‍ ഇരുമണ്ഡലങ്ങളിലും രണ്ട് ദിവസങ്ങളുടെ ഇടവേളകളില്‍ പ്രചാരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രചാരണത്തിനായി പാര്‍ട്ടി ഹെലികോപ്റ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്ലാതെ ഓടിയെത്താന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
അതേ സമയം ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്ന് കോഴിക്കോട് നോര്‍ത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതാവുമായ എം.ടി രമേശ് പ്രതികരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PP Mukundan K Surendran Helicopter Kerala Election 2021