ബാധ കയറിയതുപോലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം; രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍
Kerala News
ബാധ കയറിയതുപോലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം; രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 3:52 pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍.

ബാധ കയറിയതുപോലെയാണ് ശ്രീധരന്‍പിള്ളയുടെ ചില സമയങ്ങളിലെ പ്രവര്‍ത്തനമെന്നും പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായെന്നും പി.പി മുകുന്ദന്‍ പറഞ്ഞു. പറഞ്ഞത് മാറ്റിയും മറച്ചും പറഞ്ഞ് അദ്ദേഹം പ്രവര്‍ത്തകരെ നിരാശയിലാക്കുകയാണ്.

നേതാക്കള്‍ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതിയും ശരിയല്ല. താന്‍ പത്തനംതിട്ട മത്സരിക്കുമെന്ന് ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.


ദുഷിച്ച മനസും വെച്ച് സ്വയം കാവല്‍ക്കാരനെന്ന് വിളിക്കുന്നവനെ പച്ചയ്ക്ക് കത്തിക്കണം; സംഘപരിവാറിന്റെ വായടപ്പിച്ച് നടി രേണുക ഷഹാന്‍


ടോം വടക്കനെ പോലുള്ളവരുടെ വരവ് വലിയ ആഘോഷമാക്കേണ്ട കാര്യമില്ല. ടോം വടക്കനെന്നല്ല ആര്‍ക്ക് വേണമെങ്കിലും ബി.ജെ.പിയില്‍ വരാം. ടോം വടക്കനെപ്പോലെയുള്ളവര്‍ കുറച്ച് കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെയെന്നും മുകുന്ദന്‍
മീഡിയവണിനോട് പറഞ്ഞു.

യു.ഡി.എഫും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിട്ടും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് നേതൃത്വത്തിന്റെ അപചയം ത്‌ന്നെയാണെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി.