Advertisement
Entertainment
'ഒരു വേട്ടക്കാരനും ഇരയും നിഗൂഢ വനത്തില്‍ നടത്തുന്ന യാത്ര' ഈ മലയാള സിനിമയുടെ ആദ്യ പ്രദര്‍ശനം ക്യാന്‍ ഫെസ്റ്റിവലില്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 15, 03:56 pm
Wednesday, 15th May 2024, 9:26 pm

ടൈനി ഹാന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍ നിര്‍മിച്ച് സുധി അന്ന സംവിധാനം ചെയ്ത സിനിമയാണ് ‘പൊയ്യാമൊഴി’.

ജാഫര്‍ ഇടുക്കി, നഥാനിയേല്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ക്യാന്‍ ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കുന്ന ഫിലിം മാര്‍ക്കറ്റില്‍ നടക്കും.

മെയ് 19ന് രാത്രി എട്ട് മണിക്കാണ് പ്രദര്‍ശനം. ഇതോടൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് ശരത്ചന്ദ്രനാണ്. നിഗൂഢ വനത്തിനുള്ളില്‍ ഒരു വേട്ടക്കാരനും അവന്റെ ഇരയും ഒരുമിച്ച് നടത്തുന്ന ത്രില്ലിങ്ങ് യാത്രയാണ് കഥയുടെ ഇതിവൃത്തം.

പ്രധാന കഥാപാത്രങ്ങളെ കൂടാതെ കാടും ഇതില്‍ ഒരു കഥാപാത്രമാകുന്നു. പൂമ്പാറ, കൊടൈക്കെനാല്‍, വാഗമണ്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ജാഫര്‍ ഇടുക്കിക്കും നഥാനിയേലിനും പുറമെ മീനാക്ഷി അനൂപും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ഛായാഗ്രാഹണം – വിനോദ് ഇല്ലമ്പിള്ളി, എഡിറ്റിങ് – അഖില്‍ പ്രകാശ്, പശ്ചാത്തല സംഗീതം – ബിജിബാല്‍, ലിറിക്‌സ് – എം.ആര്‍. രേണുകുമാര്‍, ആര്‍ട്ട് ഡയറക്ടര്‍ – നാഥന്‍ മണ്ണൂര്‍, സൗണ്ട് ഡിസൈന്‍ – തപസ് നായിക്, കളറിസ്റ്റ് – ജയദേവ് തിരുവെയ്പ്പതി. മേക്കപ്പ് – റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം – റോസ് റെജിസ്, പി.ആര്‍.ഒ – മഞ്ജു ഗോപിനാഥ്.

Content Highlight: Poyyamozhi Movie Firstlook Poster Out