| Friday, 29th April 2022, 9:23 pm

അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനം; പത്ത് പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
റമദാനിലെ അവസാന വെള്ളിയാഴ്ചയായതുകൊണ്ട് നൂറ് കണക്കിന് ആളുകള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. പരിക്ക് പറ്റിയവരുടെ എണ്ണം കൂടാനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഈ മാസം 22-ാം തീയതി അഫ്ഗാനിസ്ഥാനിലെ ഷിയ മുസ്‌ലിം പള്ളിയിലുണ്ടായ സ്ഫോടനത്തിലും 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 40 പേര്‍ക്കാണ് പരിക്കേറ്റത്. മസാരെ ഷരീഫ് നഗരത്തിലുള്ള പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടയിലാണ് സ്ഫോടനമുണ്ടായത്.

20ന് പുലര്‍ച്ചെ കാബൂളിലുണ്ടായ സ്ഫോടനത്തിലും രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതും ഷിയ വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു.

b

Content Highlights: Powerful explosion at Kabul mosque kills at least 10 people

We use cookies to give you the best possible experience. Learn more