കേന്ദ്രവിഹിതമില്ല: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Kerala
കേന്ദ്രവിഹിതമില്ല: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th October 2013, 2:00 pm

no-electricity

[]തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങിന് സാധ്യത. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് ലോഡ്‌ഷെഡിങ്ങിന് കാരണം.

താല്‍ച്ചര്‍ നിലയത്തിലെ ഉപകരണങ്ങള്‍ കേടായതിനെ തുടര്‍ന്നാണ് കേന്ദ്ര വിഹിതം കുറഞ്ഞത്. അരമണിക്കൂര്‍ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം.

വെള്ളിയാഴ്ച കേന്ദ്ര വിഹിതം 400 മെഗാവാട്ട് കുറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പലസ്ഥലത്തും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

ഏതാനും ദിവസംകൂടി കേന്ദ്രവിഹിതത്തില്‍ കുറവുണ്ടാവുമെന്നാണ് സൂചന. എന്നാല്‍ വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള വൈകീട്ട് 6.30 നും രാത്രി 10.30 നും ഇടയ്ക്കാവും അപ്രഖ്യാപിത നിയന്ത്രണം.

പകല്‍ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് വന്‍തോതില്‍ വൈദ്യുതോത്പാദനം നടത്തുന്നതിനിടെയാണ് അപ്രഖ്യാപിത ലോഡ്‌ഷെഡിങ് വരുന്നത്.

പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതിവകുപ്പെന്നാണ് അറിയുന്നത്.