[]തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിന്നിരുന്ന വൈദ്യുതി ലോഡ് ഷെഡ്ഡിങ് ജൂണ്‍ 15 വരെ നീട്ടി.
പകല്‍ ഒരു മണിക്കൂറും രാത്രി അര മണിക്കൂറുമുള്ള വൈദ്യുത നിയന്ത്രണമാണ് നീട്ടിയത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.[]
ജൂണ്‍ 30 വരെ നീട്ടണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ റഗുലേറ്ററി കമ്മീഷണ്‍ 15 വരെ നീട്ടുകയായിരുന്നു.
നേരത്തെ മെയ് 31വരെ വൈദ്യുതി നിയന്ത്രണം തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരാത്തതിനാല്‍ ലോഡ് ഷെഡ്ഡിങ് തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.