Entertainment news
ഇനി മനുഷ്യമാംസത്തിനുള്ള വേട്ട; അഞ്ച് ഭാഷകളില്‍ 'പൗഡര്‍' ഒരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 25, 01:19 pm
Sunday, 25th April 2021, 6:49 pm

മാധ്യമപ്രവര്‍ത്തകന്‍ നിഖില്‍ മുരുകന്‍ ആദ്യമായി നായകനാവുന്ന പൗഡര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. വിജയ് ശ്രീ ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജി മീഡിയ ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ ജയ ശ്രീ വിജയ് നിര്‍മ്മിക്കുന്ന പൗഡര്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയമാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും വിജയ് ശ്രീ ജി തന്നെയാണ്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സാം സി.എസ്. ആണ്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ച ഒരു ആശയമാണ് ഇപ്പോള്‍ പൗഡര്‍ എന്ന സിനിമയായി ഒരുങ്ങുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

ഏറെ തിരക്കുകളുള്ള നിഖിലിനെ നിര്‍ബന്ധിച്ച് ചിത്രത്തില്‍ അഭിനയിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒരു റേസിംഗ് ത്രില്ലറായിരിക്കും ചിത്രമെന്നും സംവിധായകന്‍ പറഞ്ഞു. പൗഡര്‍ ഒരു പുതിയ ശ്രമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രീകരണം പൂര്‍ത്തിയായ പൗഡര്‍ ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളിലാണ്.

കൊവിഡ് -19 രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് റിലീസ് തീയതി പിന്നീട് തീരുമാനിക്കുമെന്ന് വിജയ് ശ്രീ ജി പറഞ്ഞു. മൊട്ട രാജേന്ദ്രന്‍, അനിത്ര നായര്‍, ശാന്തിനി ദേവ, ആദവന്‍, സിംഗം പുലി, വയപുരി, സില്‍മിഷാം ശിവ, റെയില്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

രാജാ പാണ്ഡിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് ഗുണ. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ