[]ന്യൂദല്‍ഹി: ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ആസൂത്രണ കമ്മീഷന്‍. ഇന്ത്യയിലെ നഗര മേഖലകളിലും ഗ്രാമങ്ങളിലും ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ എണ്ണം കുറഞ്ഞതായാണ് ആസൂത്രണ കമ്മീഷന്‍ പറയുന്നത്.
2004-05 ല്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 37.2 ശതമാനമായിരുന്നെങ്കില്‍ 2011-12 ല്‍ ഇത് 21.9 ശതമാനമായി കുറഞ്ഞു. []
്ആസൂത്രണ കമ്മീഷന്റെ കണക്ക് പ്രകാരം 2011-12 കാലത്തെ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം(ടെണ്ടുല്‍ക്കര്‍ പദ്ധതി പ്രകാരം) മാസത്തില്‍ 816 രൂപയും നഗരങ്ങളില്‍ 1000 രൂപയുമാണ്.
ഈ കണക്കനുസരിച്ച് ജനങ്ങളുടെ ഒരു ദിവസത്തെ ഉപഭോഗം നഗരങ്ങളില്‍ 33.33 രൂപയും ഗ്രാമങ്ങളില്‍ 27.20 രൂപയുമാണ്.
നേരത്തേ നഗരങ്ങളില്‍ ഒരു ദിവസം 32 രൂപ ചിലവഴിക്കാന്‍ സാധിക്കുന്നവര്‍ ദരിദ്രരല്ല എന്നുള്ള ആസൂത്രണ കമ്മീഷന്റെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഇന്നും അതേ നിലപാട് തന്നെയാണ് ആസൂത്രണ കമ്മീഷന്‍ മുന്നോട്ട് വെക്കുന്നത്. ആസൂത്രണ കമ്മീഷന്റെ കണക്കനുസരിച്ച് ഗ്രാമങ്ങളിലെ അഞ്ചംഗ കുടുംബത്തിന് ജീവിക്കാന്‍ പ്രതിമാസം 4,080 രൂപയും നഗരങ്ങളില്‍ 5000 രൂപയും മാത്രം മതി.