[]ഇന്ത്യന്‍ ടച്ചില്‍ ഒരു സ്വസ് റെസിപ്പിയാണ് ഇത്തവണ. ആരോഗ്യപ്രദമായി ഈ വിഭവം സ്‌കൂള്‍ വിട്ട് വരുന്ന കുട്ടികള്‍ക്കും ജോലി കഴിഞ്ഞുവരുന്നവര്‍ക്കുമെല്ലാം ചൂടോടെ സ്‌നാക്‌സ് ആയി നല്‍കാം.
ചേരുവകള്‍:
പകുതി വെന്ത ഉരുളക്കിഴങ്ങ്: 2 കപ്പ്
ഒലിവ് ഓയില്‍: 2 ടേബിള്‍ സ്പൂണ്‍
ചെറുതായി നുറുക്കിയ സവാള: അരക്കപ്പ്
ചെറുതായി നുറുക്കിയ പച്ചമുളക്, ഉപ്പും കുരുമുളകും : 2ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞശേഷം പച്ചമുളകും, ഉപ്പും, കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒലിവ് ഓയില്‍ ചൂടാക്കി അതിലേക്ക് സവാള ഇടുക. രണ്ട് മിനിറ്റ് മീഡിയം ഫ്‌ളെയിമില്‍ വേവിക്കുക. അതിലേക്ക് ഉരുളക്കിഴങ്ങ് മിക്ചര്‍ വൃത്താകൃതിയില്‍ പരത്തിയിടുക. ചെറുതായി ഇളക്കുക. മീഡിയം ഫ്‌ളെയിമില്‍ മൂന്ന് നാല് മിനിറ്റ് അടച്ചുവെച്ച് വേവിക്കുക.
അടപ്പെടുത്ത് ഉരുളക്കിഴങ്ങ് മിക്ചര്‍ തിരിച്ചിട്ടശേഷം മൂന്ന് നാല് മിനിറ്റ് വീണ്ടും വേവിക്കുക. ചൂടോടെ വിളമ്പാം.