ആരോഗ്യത്തിന് ഏറെ നല്ലതാണ് ഉരുളക്കിഴങ്ങ്. പ്രഭാത ഭക്ഷണത്തിന്റെ പതിവ് റസിപ്പികളില്‍ ഒന്ന് ഉരുളക്കിഴങ്ങ് വിഭവങ്ങളായിരിക്കും. എന്നാല്‍ അധികം വാങ്ങിയാല്‍ കിഴങ്ങ് ചീത്തയായി പോകുന്നുവെന്ന പരാതിയാണ് പലര്‍ക്കും. ഉരുളക്കിഴങ്ങ് കൂടുതല്‍ കാലം കേടാവാതെ സൂക്ഷിക്കാനുള്ള ചില പൊടിക്കൈകളാണ് താഴെ പറയുന്നത്.
1. ഉരുളക്കിഴങ്ങ് വാങ്ങുമ്പോള്‍ അത്യാവശ്യം മണ്ണ് പുരണ്ടിരിക്കുന്നവ തന്നെ നോക്കിയെടുക്കുക. അല്ലാത്തവ ഉടന്‍ ഉപയോഗിച്ചില്ലെങ്കില്‍ ചീത്തയായി പോകും.
2.ഉരുളക്കിഴങ്ങ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുന്ന രീതി നല്ലതല്ല. തണുപ്പും ഇരുട്ടുമുള്ള ഭാഗങ്ങളിലായിരിക്കണം ഇവ സൂക്ഷിക്കേണ്ടത്. ഇങ്ങിനെ സൂക്ഷിച്ചാല്‍ ഇവ മുളയ്ക്കുന്നതും ഒഴിവാക്കാം.
3.പല പച്ചക്കറികളും നമ്മള്‍ വാങ്ങിയ ശേഷം കഴുകി വൃത്തിയാക്കിയാണ് സൂക്ഷിക്കുക. എന്നാല്‍ ഉരുളക്കിഴങ്ങ് ആവശ്യത്തിന് ഉപയോഗിക്കുമ്പോള്‍ മാത്രമേ കഴുകാവൂ. അല്ലാത്തപക്ഷം പെട്ടെന്ന് ചീഞ്ഞ് കേടായി പോകും.
4.എല്ലാ പച്ചക്കറികള്‍ക്കൊപ്പവും ഇവ ഒന്നിച്ച് സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മറ്റ് പച്ചക്കറികള്‍ക്കൊപ്പം വെച്ചാല്‍ ഉടന്‍ തന്നെ ഉരുളക്കിഴങ്ങ് കേടാകും.
5.കാര്‍ഡ്‌ബോര്‍ഡിനകത്ത് മണ്ണോടുകൂടി തന്നെ ഉരുളക്കിഴങ്ങ് സൂക്ഷിച്ചാല്‍ ദീര്‍ഘകാലം കേടാകാതെ ലഭിക്കും.