| Saturday, 17th March 2018, 10:49 am

രാജ്യത്ത് കടല്‍ജലം ശുദ്ധീകരിച്ച് 5 പൈസക്ക് ലഭ്യമാക്കും: നിതിന്‍ ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: രാജ്യത്ത് കടല്‍ വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് 5 പൈസക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കടല്‍ ജലം ശുദ്ധീകരിക്കാനുള്ള പദ്ധതിയുടെ പരീക്ഷണം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ബാന്ദ്രഭനില്‍ നദിമഹോത്സവത്തിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില സംസ്ഥാനങ്ങള്‍ നദീജലത്തിന്റെ പേരില്‍ തല്ല് കൂടുകയാണ്. ഇന്ത്യയുടെ ജലം പാക്കിസ്ഥാനിലേക്ക് ഒഴുകിപ്പോവുന്നത് ആര്‍ക്കും പ്രശ്‌നമില്ല. അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍, കാവേരി നദീ പ്രശ്‌നങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.


Read Also:  ഗോരക്ഷകര്‍ക്കെതിരെ ആദ്യ വിധി; ബി.ജെ.പി നേതാവ് അടക്കം 12 കുറ്റക്കാരെന്ന് കോടതി


“മൂന്ന് നദികളിലെ ജലം പാക്കിസ്ഥാനിലേക്ക് ഒഴുകിപ്പോവുകയാണ്. പക്ഷേ ഒരു പത്രക്കാരും അത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നില്ല. എം.എല്‍.എമാരും ഇക്കാര്യം അവശ്യപ്പെടുന്നില്ല” – അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more