കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തിയതിനാല്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നു; മാതൃകാ പരമായ നടപടികളുമായി പെപ്പെ
Kerala News
കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തിയതിനാല്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നു; മാതൃകാ പരമായ നടപടികളുമായി പെപ്പെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th November 2023, 11:27 pm

കൊച്ചി: കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താന്‍ പങ്കുവെച്ച കുട്ടിയുടെ ചിത്രങ്ങള്‍ അടങ്ങിയ എല്ലാ പോസ്റ്റുകളും ഡീലീറ്റ് ചെയ്യുകയാണെന്ന് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. കുട്ടിയെ കണ്ടെത്താന്‍ സഹകരിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തില്‍ കുട്ടിയുടെ സ്വകാര്യത പരിഗണിച്ചാണ് നടന്റെ മാതൃകാപരമായ നടപടി. നേരത്തെ അബിഗേല്‍ സാറയെ കണ്ടെത്തുന്നതിനായി കുട്ടിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലെല്ലാം പ്രചരിപ്പിച്ചിരുന്നു.

നവംബര്‍ 27 വൈകിട്ട് 4.30ന് സഹോദരനൊപ്പം ട്യൂഷന്‍  പോകുന്ന വഴിയായിരുന്നു മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം കാറില്‍ എത്തി ആറു വയസ്സുകാരിയായ അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയത്. നീണ്ട 21 മണിക്കൂറുകളുടെ തെരച്ചിലുകള്‍ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. തട്ടികൊണ്ട് പോയ സംഘം ആശ്രമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെവെച്ച് കുട്ടിയെ കണ്ടവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

content high light : Posts deleted as missing child found in Kollam; Pepe with exemplary actions