| Tuesday, 30th July 2024, 5:05 pm

മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ; മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കണം: വി.ഡി.സതീശൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ ‍പോസ്റ്റുമോര്‍ട്ടം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 90 മരണം രേഖപ്പെടുത്തി.

ചൂരല്‍മലയില്‍ തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. എന്നാല്‍ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വെല്ലുവിളി നേരിടുകയാണ്. മുണ്ടക്കൈയിലേക്കുള്ള ഏക മാർഗമായ പാലം തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നത്. നിലവിൽ സൈന്യം മുണ്ടക്കയത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

ചൂരല്‍മലയില്‍ നിന്ന് 100ലധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തി.മുണ്ടക്കൈയില്‍ 100ലധികം ആളുകള്‍ മണ്ണിനടിയിലെന്നാണ് നിഗമനം.

രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. പല ഭാഗത്തും രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾ പൊട്ടലുണ്ടാകുന്ന സാഹചര്യം ഉണ്ടായി.

സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 98 പേരെ കാണാതായിട്ടുണ്ട്. എത്ര പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട് എന്നതിന് വ്യക്തമായ വിവരങ്ങൾ ഇനിയും കിട്ടിയിട്ടില്ല.

Content Highlight: postmortem of the dead should be avoid: v.d satheeshan

We use cookies to give you the best possible experience. Learn more