കൊച്ചി: മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 90 മരണം രേഖപ്പെടുത്തി.
ചൂരല്‍മലയില്‍ തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. എന്നാല്‍ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വെല്ലുവിളി നേരിടുകയാണ്. മുണ്ടക്കൈയിലേക്കുള്ള ഏക മാർഗമായ പാലം തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നത്. നിലവിൽ സൈന്യം മുണ്ടക്കയത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 98 പേരെ കാണാതായിട്ടുണ്ട്. എത്ര പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട് എന്നതിന് വ്യക്തമായ വിവരങ്ങൾ ഇനിയും കിട്ടിയിട്ടില്ല.
Content Highlight: postmortem of the dead should be avoid: v.d satheeshan