വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ‘മുകുന്ദുണ്ണി അസോസിയേറ്റ്‌സി’ന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുള്ളത്.
ഗോദ, ആനന്ദം, യൂ ടൂ ബ്രൂട്ടസ്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനമയാണ് മുകുന്ദുണ്ണി അസോസിയേറ്റ്‌സ്.
കോടതിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയായിരിക്കും മുകുന്ദുണ്ണി അസോസിയേറ്റ്‌സ് എന്നാണ് പോസ്റ്ററില്‍ നിന്നും വ്യക്തമാവുന്നത്. മീശമാധവന്‍ എന്ന ചിത്രത്തില്‍ സലീം കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ അഡ്വക്കറ്റ് മുകുന്ദനുണ്ണിയെ അനുസ്മരിപ്പിക്കുന്നതാണ് സിനിമയുടെ പേര്.
‘മുകുന്ദുണ്ണി അസോസിയേറ്റ്‌സ്, ഞാന്‍ നായകനാവുന്ന അടുത്ത സിനിമ. അഭിനവ് സുന്ദര്‍ നായക് സംവിധായകനാവുന്ന ആദ്യ സിനിമ. വീണ്ടും ലിറ്റില്‍ ബിഗ് സിനിമയുടെ ഭാഗമാവുന്നു. ഇതുവരെ ചെയ്യാത്ത രീതിയിലുള്ള സിനമയാണിത്. ഇതിനെ കുറിച്ച് വല്ലാത്ത ആവേശം തോന്നുന്നു,’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
ഇന്നലെ മുതലേ സിനിമയുടെ പോസ്റ്റര്‍ റിലീസിനെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍ എന്ന രീതിയിലുള്ള വാര്‍ത്തയുടെ രൂപത്തിലാണ് പോസ്റ്റര്‍ റിലീസിന് മുന്നോടിയായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
‘ഫീല്‍ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരന്‍ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ തടങ്കലിലിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള ഒട്ടനവധി മുന്‍നിര നേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവുമില്ലാതെ നിഷ്‌കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണിയാള്‍ എന്നാണ് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലും എന്നാണ് ഭീഷണി.
ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞതിങ്ങനെ: നാളെ വെകീട്ട് 7 pm ന് സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തു വരുന്നതുവരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ ഒരു മാര്‍ഗവും എന്റെ മുന്നില്‍ ഇല്ല.
അതുകൊണ്ട് ഈ സിനിമയില്‍ എന്നെ വെച്ച് ഇവന്‍ കാണിക്കാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും ഞാന്‍ ഉത്തരവാദി അല്ല. നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും ദൈവത്തെ ഓര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം,’ എന്ന പോസ്‌റാറാണ് താരം പങ്കുവെച്ചിരുന്നത്.
ലിറ്റില്‍ ബിഗ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്റെ പേര് മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ‘ബാക്കി ക്രൂ മെമ്പേഴ്‌സിന്റെ പേരുകള്‍ ഇട്ടാല്‍ സംവിധായകന്റെ ഇമ്പോര്‍ട്ടന്‍സ് കൊറയുമോ എന്ന ആശങ്ക കാരണം വേണ്ടാന്ന് വെച്ചിരിക്കുന്നു,’ എന്നാണ് മറ്റു അണിയറപ്രവര്‍ത്തകരെ കുറിച്ച് പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Poster relese of Vineeth Sreenivasan’s new movie Mukundan Unni Associates